സ്വിറ്റ്‌സർലന്റിലെ വിന്റർദർ നഗരത്തിലെ ബാറിലും നൈറ്റ് ക്ലബിലുമെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതി. നൈറ്റ് ക്ലബിലും ബാറിലും എത്തുന്ന സ്ത്രീകൾ സുരക്ഷിതല്ലാതിരിക്കുകയോ, ലൈംഗികപീഡിനം നേരിടുകയോ ചെയ്താൽ അത് അധികൃതരെ അറിയിക്കാനായി കോഡ് ഭാഷ ഉപയോഗിക്കാം. ക്ലബിലെയോ ബാറിലെയോ ജീവനക്കാരെ ഈസ് ലൂയിസ ദെയർ എന്ന ഭാഷയിലൂടെയാണ് ഇക്കാര്യം കൈമാറേണ്ടത്.

ഈ കോഡ് ഭാഷ ജീവനക്കാർക്ക കൈമാറുന്നതോടെ സെക്യൂരിറ്റി അധികൃതർ സ്ത്രീകളുടെ സുരക്ഷയ്ക്കായി എത്തുകയും ടാക്‌സിയിലോ മറ്റ് സുരക്ഷിതാമായ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യും. വിന്റർഹോം ആദ്യ നഗരമാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. ജർമ്മനിയിൽ ഇത്തരം സംവിധാനം നിലവിലുണ്ട്.