- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻനിര ഐടി സ്ഥാപനമായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി; 500 കോടി നല്കിയില്ലെങ്കിൽ ഓഫീസുകളിലേക്ക് റെസിൻ എന്ന രാസായുധം അയയ്ക്കും; പണം ബിറ്റ് കോയിൻ ആയി നല്കണമെന്നും ആവശ്യം; ഭീഷണി സന്ദേശം വന്നത് ഇമെയിലിൽ
ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി. 500 കോടി രൂപ നൽകിയില്ലെങ്കിൽ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം. ബിറ്റ് കോയിനുകളായി തുക നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇമെയിൽ രൂപത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വിപ്രോ അധികൃതർ ബെംഗളൂരു പൊലീസിൽ പരാതി നല്കി. മെയ് 25 നകം ഒരു പ്രത്യേക പോർട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇമെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അജ്ഞാത കേന്ദ്രത്തിൽനിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ച് സൈബർ ഭീകരവാദം സംബന്ധിച്ച നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷപദാർഥം ഉപയോഗിച്ച് ആക്രമണം നടത്തുമന്നാണ് ഇമെയിലിൽ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന റെസിൻ എന്ന രാസപദാർഥമാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. ഭീഷണിയുടെ ആധികാരികത തെളിയിക്കുന്നതിന് വിഷ പദാർഥം നിറച്ച പാക്കറ്റുകൾ കമ്പനിയുടെ ഓഫീസുകളിൽ ഒന്നിലേയ്ക്ക് അടുത്ത ദിവസങ്ങളിൽ അയയ്ക്കുമെന്നും ഇമെയിലിൽ പറയുന്നുണ്ട്. ഇത്തരമൊരു പരാതി നൽക
ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി. 500 കോടി രൂപ നൽകിയില്ലെങ്കിൽ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം. ബിറ്റ് കോയിനുകളായി തുക നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇമെയിൽ രൂപത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വിപ്രോ അധികൃതർ ബെംഗളൂരു പൊലീസിൽ പരാതി നല്കി.
മെയ് 25 നകം ഒരു പ്രത്യേക പോർട്ടലിലൂടെ പണം കൈമാറണമെന്നാണ് ഇമെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അജ്ഞാത കേന്ദ്രത്തിൽനിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ച് സൈബർ ഭീകരവാദം സംബന്ധിച്ച നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വിഷപദാർഥം ഉപയോഗിച്ച് ആക്രമണം നടത്തുമന്നാണ് ഇമെയിലിൽ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന
റെസിൻ എന്ന രാസപദാർഥമാണ് ഉപയോഗിക്കുകയെന്നും വ്യക്തമാക്കുന്നുണ്ട്. ഭീഷണിയുടെ ആധികാരികത തെളിയിക്കുന്നതിന് വിഷ പദാർഥം നിറച്ച പാക്കറ്റുകൾ കമ്പനിയുടെ ഓഫീസുകളിൽ ഒന്നിലേയ്ക്ക് അടുത്ത ദിവസങ്ങളിൽ അയയ്ക്കുമെന്നും ഇമെയിലിൽ പറയുന്നുണ്ട്.
ഇത്തരമൊരു പരാതി നൽകിയതായി വിപ്രോ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വിപ്രോയുടെ ഓഫീസിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഒരുവിധത്തിലുള്ള തടസ്സവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.