- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാദിയ വിഷയത്തിലും സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാറും പൊലീസും നിലയുറപ്പിച്ചത്; പൗരന്മാർക്കിടയിൽ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കില്ല; പറവൂരിൽ അറസ്റ്റിലായത് ഹിന്ദുക്കളെയും മുസലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷട ശക്തികളെ തിരിച്ചറിയണമെന്ന സന്ദേശമെത്തിക്കാൻ ശ്രമിച്ചവരെ: പറവൂരിലെ അറസ്റ്റിൽ ജമാഅത്തെ ഇസ്ലാമിക്കും വിസഡം ഗ്ലോബൽ ഇസലാമിക് മിഷനും പറയാനുള്ളത്
പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ വടക്കേക്കര പഞ്ചായത്തിൽ മത പ്രചരണത്തിന് (ദാഅവ) എത്തിയ 33 പേരെ വടക്കേക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഐസിസ് ബന്ധം പോലും ആരോപിക്കപ്പട്ടു. എന്നാൽ ഇത് തെറ്റിധാരണാജനകമാണെന്നാണ് വിസഡം ഗ്ലോബൽ ഇസലാമിക് മിഷൻ ഭാരവാഹികൾ പറയുന്നത്. ഭീകരവാദ പ്രവർത്തനങ്ങളും ഫാസിസവും വർധിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളും മാനവികതയും കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു സൗഹൃദ ഗൃഹ സന്ദർശനം. ഇതിന്റെ ഭാഗമായി വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കവും മതനിരപേക്ഷ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയവ ആയിരുന്നുവെന്നും വിസഡം ഗ്ലോബൽ ഇസലാമിക് മിഷൻ ഭാരവാഹികൾ പറയുന്നു. മൂന്നു പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. 'ജീവിതം എന്തിനു വേണ്ടി' എന്ന ലഘു കൃതി മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് മൂന്നു വർഷമായി വിതരണം ചെയ്തുവരുന്നു. ഒരു വർഷമായി വിതരണം ചെയ്യുന്ന 'ഐ.എസ് മതനിഷിദ്ധം മാനവ വിരുദ്ധം'ആണ് മറ്റൊന്ന്. മൂന്നാമത്തേത് ആഗസറ്റ 14, 15 തീയതികളിൽ വിതരണം ചെയ്
പറവൂർ: പറവൂർ നിയോജക മണ്ഡലത്തിൽ വടക്കേക്കര പഞ്ചായത്തിൽ മത പ്രചരണത്തിന് (ദാഅവ) എത്തിയ 33 പേരെ വടക്കേക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഐസിസ് ബന്ധം പോലും ആരോപിക്കപ്പട്ടു. എന്നാൽ ഇത് തെറ്റിധാരണാജനകമാണെന്നാണ് വിസഡം ഗ്ലോബൽ ഇസലാമിക് മിഷൻ ഭാരവാഹികൾ പറയുന്നത്. ഭീകരവാദ പ്രവർത്തനങ്ങളും ഫാസിസവും വർധിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷ മൂല്യങ്ങളും മാനവികതയും കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു സൗഹൃദ ഗൃഹ സന്ദർശനം. ഇതിന്റെ ഭാഗമായി വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കവും മതനിരപേക്ഷ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയവ ആയിരുന്നുവെന്നും വിസഡം ഗ്ലോബൽ ഇസലാമിക് മിഷൻ ഭാരവാഹികൾ പറയുന്നു.
മൂന്നു പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. 'ജീവിതം എന്തിനു വേണ്ടി' എന്ന ലഘു കൃതി മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് മൂന്നു വർഷമായി വിതരണം ചെയ്തുവരുന്നു. ഒരു വർഷമായി വിതരണം ചെയ്യുന്ന 'ഐ.എസ് മതനിഷിദ്ധം മാനവ വിരുദ്ധം'ആണ് മറ്റൊന്ന്. മൂന്നാമത്തേത് ആഗസറ്റ 14, 15 തീയതികളിൽ വിതരണം ചെയ്ത 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്നതാണ്. ഇവയിലൊന്നും മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശങ്ങളല്ല, ഹിന്ദുക്കളെയും മുസലിംകളെയും തമ്മിലടിപ്പിക്കുന്ന ദുഷട ശക്തികളെ തിരിച്ചറിയണമെന്ന ആഹ്വാനമാണുള്ളത്.
പ്രദേശത്തെ മുഴുവൻ വീടുകളും കയറി എന്ന് ഉറപ്പാക്കാൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ചതു പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് മതനിരപേക്ഷതയെ ദുർബലപ്പെടുത്താനേ സഹായിക്കൂ. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്നും വിസഡം ഗ്ലോബൽ ഇസലാമിക് മിഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അതിനിടെ രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂടനീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
പ്രകോപനപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ നിലപാടുകൾ ആരുടെ ഭാഗത്തു നിന്നായാലും നിയമനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ഇത്തരം വിഷയങ്ങളിൽ സംഘ്പരിവാർ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളോട് മൃദുസമീപനമാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഹാദിയ വിഷയത്തിലും സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാറും പൊലീസും നിലയുറപ്പിച്ചത്. മുസ്‌ലിം സമുദായത്തോടുള്ള വിവേചനപരമായ നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. പൗരന്മാർക്കിടയിൽ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു ജനവിഭാഗം തിങ്ങിപ്പാർക്കുന്ന മൂത്തകുന്നം പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ലഘുലേഖകളും, സ്ഥലത്തിന്റെ റൂട്ട് മാപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ മതസ്പർദ്ധ വളർത്തുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രദേശത്തെ ഇടവഴികൾ, തോടുകൾ, സംഘടനകളുടെ ഓഫീസ്, ക്ഷേത്രങ്ങൾ, എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ റൂട്ട് മാപ്പോടെയാണ് രണ്ട് പേരടങ്ങുന്ന വിവിധ സംഘങ്ങൾ പ്രദേശത്ത് എത്തിയത്. 25 മുതൽ 45 വരെ പ്രായം ഉള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 11 മണിയോടെയാണ് സംഭവം. കസ്റ്റഡിയിൽ എടുത്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് വടക്കേക്കര പൊലീസ് സ്റ്റേഷൻ അറിയിച്ചു. പന്ത്രണ്ട് മണിയോടെ 9 പേരെയാണ് കസ്റ്റഡിൽ എടുത്തത്. പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.