- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ റൂട്ട് മികച്ച പുരുഷതാരം; വനിതാ താരം ദക്ഷിണാഫ്രിക്കയുടെ ലിസ്ലി ലീയും; വിസ്ഡന്റെ ഈ വർഷത്തെ മികച്ച 5 താരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങളും

ലണ്ടൻ: വിസ്ഡന്റെ ഈ വർഷത്തെ മികച്ച അഞ്ച് കളിക്കാരെ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമ, പേസർ ജസ്പ്രീത് ബുമ്ര എന്നിവർ പട്ടികയിൽ ഇടം നേടി. ഇരുവർക്കും പുറമെ ന്യൂസിലൻഡ് താരം ഡെവോൺ കൊൺവ, ഇംഗ്ലണ്ട് താരം ഒലീ റോബിൻസൺ, ദക്ഷിണാഫ്രിക്കൻ വനിതാതാരം ഡെയ്ൻ വാൻ നൈകെർക്ക് എന്നിവരാണ് പട്ടികയിലുള്ളത്.
WISDEN AWARDS
- Wisden Almanack (@WisdenAlmanack) April 20, 2022
FIVE CRICKETERS OF THE YEARhttps://t.co/lr1h697dHj#wisdenawards pic.twitter.com/CgJil6mnri
ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷതാരമായും ദക്ഷിണാഫ്രിക്കയുടെ ലിസ്ലി ലീയെ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ മികച്ച ടി20 കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
NOW on 5 Sports Extra & @BBCSounds. @norcrosscricket talks to @WisdenAlmanack editor @the_topspin about what he describes as "English cricket's annus horribilis". #bbccricket pic.twitter.com/WgxCGwSHkt
- Test Match Special (@bbctms) April 21, 2022
കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുന്നതിൽ ബുമ്ര നിർണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റിൽ 52.57 ശരാശരിയിൽ 368 റൺസടിച്ച് രോഹിത്തും തിളങ്ങിയിരുന്നു.
കഴിഞ്ഞ വർഷം മിന്നുന്ന ഫോമിലായിരുന്ന ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് 1708 റൺസടിച്ചിരുന്നു. കലണ്ടർ വർഷം ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോറാണിത്. ടി20 ക്രിക്കറ്റിൽ 2021ൽ 72.88 ശരാശരിയിൽ 1329 റൺസടിച്ചതാണ് റിസ്വാനെ മികച്ച ടി20 താരമായി തെരഞ്ഞെടുത്തത്.
ലിസ്ലി ലീ കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ 90.28 ശരാശരിയിൽ റൺസടിച്ചു കൂട്ടി. ഇന്ത്യക്കെതിരായ പരമ്പരയിൽ നാല് ഇന്നിങ്‌സിൽ നിന്ന് ലീ 288 റൺസടിച്ചിരുന്നു.


