- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വിലവർധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തൽ; ഒമാനിൽ ഇന്ധനവില കൂട്ടിയത് മരവിപ്പിക്കാൻ തീരുമാനം
മസ്‌കത്ത്: പെട്രേൾ വിലവർധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തലിനെ തുടർന്ന് എം91 ഗ്രേഡ് പെട്രോളിന് വില വർധിപ്പിക്കുന്നില്‌ളെന്ന് മന്ത്രിസഭ കൗൺസിൽ അറിയിച്ചു. താൽക്കാലിക അടിസ്ഥാനത്തിലാണ് വില വർധനവ് ഒഴിവാക്കാനുള്ള തീരുമാനം. ഫെബ്രുവരിയിലെ നിരക്കിലാകും എം91ന്റെ വില നിജപ്പെടുത്തുക. വിലവർധനവുമൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസംപകരാൻ ബദൽ സംവിധാനം നിലവിൽവരുന്നത് വരെ നിശ്ചിത വില എന്ന സമ്പ്രദായം തുടരാനാണ് കൗൺസിലിന്റെ നിർദ്ദേശം. ഒരുവർഷത്തിനുള്ളിൽ പെട്രോളിനും ഡീസലിനും 50 ശതമാനത്തിലേറെയാണ് വിലയുയർന്നത്. എം91ന് ലിറ്ററിന് 186 ബൈസയും എം95ന് 196 ബൈസയും ഡീസലിന് 205 ബൈസയുമാണ് ഈ മാസത്തെ നിരക്ക്. നിലവിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്ധനവിലയുള്ളത്. ഇന്ധനവിലയിലെ വർധനവിന്റെ ഫലമായി കഴിഞ്ഞ ഏതാനും മാസങ്ങളായി പണപെരുപ്പ നിരക്കിലടക്കം വർധനവുണ്ടായിരുന്നു. ഗതാഗത ചെലവിലെ വർധനവാണ് പണപെരുപ്പത്തിന് കാരണമായത്.
മസ്‌കത്ത്: പെട്രേൾ വിലവർധന സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി കണ്ടെത്തലിനെ തുടർന്ന് എം91 ഗ്രേഡ് പെട്രോളിന് വില വർധിപ്പിക്കുന്നില്‌ളെന്ന് മന്ത്രിസഭ കൗൺസിൽ അറിയിച്ചു. താൽക്കാലിക അടിസ്ഥാനത്തിലാണ് വില വർധനവ് ഒഴിവാക്കാനുള്ള തീരുമാനം. ഫെബ്രുവരിയിലെ നിരക്കിലാകും എം91ന്റെ വില നിജപ്പെടുത്തുക.
വിലവർധനവുമൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസംപകരാൻ ബദൽ സംവിധാനം നിലവിൽവരുന്നത് വരെ നിശ്ചിത വില എന്ന സമ്പ്രദായം തുടരാനാണ് കൗൺസിലിന്റെ നിർദ്ദേശം.
ഒരുവർഷത്തിനുള്ളിൽ പെട്രോളിനും ഡീസലിനും 50 ശതമാനത്തിലേറെയാണ് വിലയുയർന്നത്. എം91ന് ലിറ്ററിന് 186 ബൈസയും എം95ന് 196 ബൈസയും ഡീസലിന് 205 ബൈസയുമാണ് ഈ മാസത്തെ നിരക്ക്. നിലവിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്ധനവിലയുള്ളത്. ഇന്ധനവിലയിലെ വർധനവിന്റെ ഫലമായി കഴിഞ്ഞ ഏതാനും മാസങ്ങളായി പണപെരുപ്പ നിരക്കിലടക്കം വർധനവുണ്ടായിരുന്നു. ഗതാഗത ചെലവിലെ വർധനവാണ് പണപെരുപ്പത്തിന് കാരണമായത്.