- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹനാളിൽ താലവുമായി കുളിച്ചൊരുങ്ങി ഇവൾ വരമ്പോൾ...... വള്ളം തുഴഞ്ഞ് കല്ല്യാണ ഓർമ്മകൾ പങ്കുവച്ച് മോഹൻലാലും സുചിത്രയും; വിയറ്റ്‌നാമിൽ സൂപ്പർ താരം വിവാഹ വാർഷികം ആഘോഷിച്ചത് ഇങ്ങനെ
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും 28 ാം വിവാഹ വാർഷികമാണ് ഇന്ന്. വിയറ്റ്‌നാമിലെ സുഹൃത്തുക്കൾക്കൊപ്പം ലളിതമായ രീതിയിലാണ് ലാലേട്ടന്റെ വിവാഹ വാർഷിക ആഘോഷം. 28 ാം വിവാഹ വാർഷികം അടുത്ത സുഹൃത്തുക്കൾക്കൊപ്പം വിയറ്റ്‌നാമിൽ ആഘോഷിക്കുകയാണെന്നാണ് ലാലേട്ടൻ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചാണ് മോഹൻലാൽ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വീഡിയോ കൂടി താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വിഡിയോ വൈറലാവുകയാണ്. വിയറ്റ്‌നാമിലെ ഏതോ ജലാശയത്തിൽ ഭാര്യയ്‌ക്കൊപ്പം വള്ളം തുഴയുന്ന വിഡിയോയാണ് ലാൽ ആരാധകർക്കായി ഈ ദിനം സമർപ്പിച്ചത്. വിവാഗ നാളിൽ താലവുമായി കുളിച്ചൊരുങ്ങി ഇവൾ വരുമ്പോൾ... എന്ന പാട്ട് പാടിയാണ് ഇപ്പോഴും ഭാര്യയുമായി റോമാൻസ് തുടരുകയാണെന്ന് ലാൽ വ്യക്തമാക്കുന്നത്. 1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാൽ സുചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത്. പ്രണവ് മോഹൻലാൽ, വിസ്മയ എന്നിവരാണ് മക്കൾ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിര
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും 28 ാം വിവാഹ വാർഷികമാണ് ഇന്ന്. വിയറ്റ്‌നാമിലെ സുഹൃത്തുക്കൾക്കൊപ്പം ലളിതമായ രീതിയിലാണ് ലാലേട്ടന്റെ വിവാഹ വാർഷിക ആഘോഷം. 28 ാം വിവാഹ വാർഷികം അടുത്ത സുഹൃത്തുക്കൾക്കൊപ്പം വിയറ്റ്‌നാമിൽ ആഘോഷിക്കുകയാണെന്നാണ് ലാലേട്ടൻ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചാണ് മോഹൻലാൽ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വീഡിയോ കൂടി താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ വിഡിയോ വൈറലാവുകയാണ്.
വിയറ്റ്‌നാമിലെ ഏതോ ജലാശയത്തിൽ ഭാര്യയ്‌ക്കൊപ്പം വള്ളം തുഴയുന്ന വിഡിയോയാണ് ലാൽ ആരാധകർക്കായി ഈ ദിനം സമർപ്പിച്ചത്. വിവാഗ നാളിൽ താലവുമായി കുളിച്ചൊരുങ്ങി ഇവൾ വരുമ്പോൾ... എന്ന പാട്ട് പാടിയാണ് ഇപ്പോഴും ഭാര്യയുമായി റോമാൻസ് തുടരുകയാണെന്ന് ലാൽ വ്യക്തമാക്കുന്നത്.
1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാൽ സുചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത്. പ്രണവ് മോഹൻലാൽ, വിസ്മയ എന്നിവരാണ് മക്കൾ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ അവധിക്കാല ആഘോഷങ്ങൾക്കി വിദേശത്തേക്ക് പോയത്.
പുലിമുരുകന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ അവധിക്കാല ആഘോഷങ്ങൾക്കായി വിദേശത്തേക്ക് പോയത്. ജൂൺ ആദ്യവാരം റിലീസ് ചെയ്യുന്ന പുലിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.