- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർ ചാർജ് വർധിപ്പിച്ചില്ലെങ്കിൽ ആദായ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് എൻഡ കെന്നി
ഡബ്ലിൻ: ഐറീഷ് വാട്ടർ നടപ്പാക്കുന്ന നിരക്ക് വർധന പിൻവലിക്കേണ്ടി വന്നാൽ ആദായ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് എൻഡ കെന്നി. വാട്ടർ ചാർജിനെ ചൊല്ലി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിലാണ് എൻഡ കെന്നി സർക്കാരിന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. വാട്ടർ ചാർജ് പിൻവലിക്കുന്ന സാഹചര്യത്തിൽ ആദായ നികുതി നാലു ശതമാന
ഡബ്ലിൻ: ഐറീഷ് വാട്ടർ നടപ്പാക്കുന്ന നിരക്ക് വർധന പിൻവലിക്കേണ്ടി വന്നാൽ ആദായ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് എൻഡ കെന്നി. വാട്ടർ ചാർജിനെ ചൊല്ലി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിലാണ് എൻഡ കെന്നി സർക്കാരിന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. വാട്ടർ ചാർജ് പിൻവലിക്കുന്ന സാഹചര്യത്തിൽ ആദായ നികുതി നാലു ശതമാനം എന്ന നിലയിൽ വർധിപ്പിക്കേണ്ടി വരും. എന്നാൽ ഇതിന് സർക്കാർ ഇപ്പോൾ തയാറല്ലെന്നും രാജ്യത്തെ വാട്ടർ സപ്ലൈ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ട സാഹചര്യം ഒരുക്കുമെന്നും എൻഡ കെന്നി ഉറപ്പു നൽകി. ഡബ്ലിനിൽ ഫിനാഗേൽ പ്രസിഡൻഷ്യൽ ഡിന്നറിൽ പങ്കെടുക്കവേയാണ് കെന്നി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വാട്ടർ ചാർജിനെച്ചൊല്ലി പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകളെക്കുറിച്ച് സർക്കാരിന് നല്ല ബോധമുണ്ടെന്നും ഉടൻ തന്നെ ഇതിലുള്ള സംശയങ്ങൾ ദുരീകരിക്കുമെന്നും കെന്നി വാഗ്ദാനം നൽകി. വാട്ടർ ചാർജ് ഇനത്തിൽ ജനങ്ങൾ എത്രത്തോളം തുക അടയ്‌ക്കേണ്ടി വരുമെന്ന കാര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. വാട്ടർ ചാർജ് പിൻവലിച്ചാൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് പുനഃസ്ഥാപിക്കാൻ സർക്കാർ നിർബന്ധിതമാകും. കഴിഞ്ഞ മൂന്നര വർഷത്തിനിടെ സർക്കാർ ആദായ നികുതി വർധിപ്പിച്ചിട്ടില്ലെന്നും കെന്നി വ്യക്തമാക്കി.
വാട്ടർ കണക്ഷനുകളിലുള്ള ലീക്കുകൾ പരിഹരിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിനും ഐറീഷ് വാട്ടറിന് പണം ആവശ്യമാണെന്നും ഇത് ജനങ്ങളിൽ നിന്നു പിരിച്ചെടുത്താൽ മാത്രമേ കമ്പനിക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂവെന്നും കെന്നി ചൂണ്ടിക്കാട്ടി.