- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിറ്റിൽസീ ഓണപുലരി 2016' സെപ്റ്റംബർ മൂന്നിന്
മെൽബൺ: വിറ്റിൽസീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം 'വിറ്റിൽസീ ഓണപുലരി 2016' സെപ്റ്റംബർ മൂന്നിന് (ശനിയാഴ്ച) ഗ്രീൻസ്ബറോയിലുള്ള സെന്റ് സാവാസ് സെർബിയൻ ചർച്ച് ഹാളിൽ വച്ച് ആഘോഷിക്കും. രാവിലെ 10 മണിക്ക് ഉത്ഘാടന സമ്മേളനത്തോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. തിരുവാതിരയും പുലികളിയും ഉൾപ്പെടെ വിവിധങ്ങളായ കലാപരിപാടികളുമായി വിറ്റിൽസീ കലാകാരന്മാരും കലാകാരികളും ആഘോഷത്തിന് മാറ്റ് കൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. തുടർന്ന് ഓണകളികളും വടംവലി മത്സരങ്ങളും നടക്കും. സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. മലയാളിയുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ വിളിച്ചോതുന്ന , ഗൃഹാതുരത്വം നിറയുന്ന ഈ സുന്ദരദിനത്തിലേക്ക്, ജാതിമതഭേദമെന്യേ മെൽബണിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വിറ്റൽസീ മലയാളി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്, അലക്‌സ് ജോസഫ്: 0422 680 0182 ടിജോ ജോസഫ് : 0450 4
മെൽബൺ: വിറ്റിൽസീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം 'വിറ്റിൽസീ ഓണപുലരി 2016' സെപ്റ്റംബർ മൂന്നിന് (ശനിയാഴ്ച) ഗ്രീൻസ്ബറോയിലുള്ള സെന്റ് സാവാസ് സെർബിയൻ ചർച്ച് ഹാളിൽ വച്ച് ആഘോഷിക്കും.
രാവിലെ 10 മണിക്ക് ഉത്ഘാടന സമ്മേളനത്തോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും. തിരുവാതിരയും പുലികളിയും ഉൾപ്പെടെ വിവിധങ്ങളായ കലാപരിപാടികളുമായി വിറ്റിൽസീ കലാകാരന്മാരും കലാകാരികളും ആഘോഷത്തിന് മാറ്റ് കൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. തുടർന്ന് ഓണകളികളും വടംവലി മത്സരങ്ങളും നടക്കും. സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. മലയാളിയുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ വിളിച്ചോതുന്ന , ഗൃഹാതുരത്വം നിറയുന്ന ഈ സുന്ദരദിനത്തിലേക്ക്, ജാതിമതഭേദമെന്യേ മെൽബണിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വിറ്റൽസീ മലയാളി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
അലക്‌സ് ജോസഫ്: 0422 680 0182
ടിജോ ജോസഫ് : 0450 471 713
വിലാസം: 212, ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ-3088