- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തകക്കെതിരായ സൈബർ ആക്രമണം: സംഘ്പരിവാർ ഗുണ്ടായിസത്തിന് തടയിടുക; വിമൻ ജസ്റ്റിസ് മൂവ്മെന്റ്
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ പി.ആർ. പ്രവീണക്കെതിരായി സൈബർ ആക്രമണം നടത്തുന്ന സംഘ്പരിവാർ ഗുണ്ടൾക്കെതിരിൽ ഉടൻ നടപടിയെടുക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരിൽ സംഘ്പരിവാറുകാറിൽനിന്ന് നിരന്തരം ബലാൽസംഗ ഭീഷണികളും അശ്ലീല ആക്ഷേപങ്ങളും പതിവായിരിക്കുകയാണ്.
സൈബർ നിയമപ്രകാരമുള്ള വകുപ്പുകളും സ്ത്രീസുരക്ഷാനിയമങ്ങളും നിരവധിയുള്ള ഒരു നാട്ടിൽ പരസ്യമായ ഇത്തരം സ്ത്രീ അധിക്ഷേപങ്ങൾ പെരുകുന്നത് മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകാത്തതിനാലാണ്.മാധ്യമപ്രവർത്തകയുടെ നിയമ പോരാട്ടത്തിന് വിമൻ ജസ്റ്റിസ് ഐക്യ ദാർഡ്യം അറിയിച്ചതായും ജബീന പറഞ്ഞു
Next Story