ഫഹാഹീൽ: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വെൽഫെയർ കേരളകുവൈത്ത് ഫഹാഹീൽ മേഖല സ്വതന്ത്ര ദിന സംഗമവും സാംസ്‌കാരിക പരിപാടിയുംസംഘടിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങളും സംസ്‌കാരങ്ങളും അഖണ്ഡ ഭാരതമെന്ന ഓരോഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ അതിന്റെ എല്ലാ നന്മയോടും കൂടി രാജ്യത്തിലെ ഓരോപൗരനും സഹോദര്യത്തോടെയും സഹവർത്തിത്തത്തോടെയും ഉയർത്തിപ്പിടിക്കണം എന്ന്‌സംഗമം ആഹ്വാനം ചെയ്തു.

വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡണ്ട് അനിയൻകുഞ്ഞു പരിപാടി ഉത്ഘാടനം ചെയ്തു. സാംസ്‌കാരിക സംഗമത്തിൽ പ്രേമൻഇല്ലത്ത്, കൃഷണദാസ് , കീർത്തി സുമേഷ്, മഞ്ജു മോഹൻ, അജിത്കുമാർ, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു . സമകാലിക ഇന്ത്യയിലെ സാമൂഹികരാഷ്ട്രീയ സംഭവവികാസങ്ങളെ കോർത്തിണക്കി മാധ്യമങ്ങളും സമൂഹവും നിർമ്മിച്ചെടുക്കുന്നപൊതു ബോധത്തിനപ്പുറം ജീവിതത്തെ ആവിഷ്‌ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നസന്ദേശമുയർത്തിക്കൊണ്ട് വെൽഫെയർ കേരള കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച അതിജീവനക്കാറ്റ് എന്ന തെരുവ് നാടകം ശ്രദ്ധേയമായി .ഷാജർ ഖാലിദ് , ഗഫൂർ എം കെ, സലീജ് കെ ടി, ഷമീർ എം എ എന്നിവർ ആലപിച്ച ദേശഭക്തിഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി.

സ്വാതന്ത്ര സമര ചരിത്ര സംഭവങ്ങളെ കോർത്തിണക്കി വെൽഫെയർ കേരള വർക്കിങ് കമ്മിറ്റിഅംഗം റഫീഖ് ബാബു പൊന്മുണ്ടം രചനയും സംവിധാനവും നിർവ്വഹിച്ച ജ്വലിക്കട്ടെസ്വാതന്ത്ര്യ ചിരാതുകൾ എന്ന ഡോക്യൂമെന്റററി പ്രദർശിപ്പിച്ചു . ഫഹാഹീൽ യൂണിറ്റിസെന്ററിൽ നടന്ന പരിപാടി ഫഹാഹീൽ മേഖല ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് ഏഴുവന്തലഅധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സലീജ് കെ.ടി സ്വാഗതവും പ്രോഗ്രാം കൺവീനർഅബ്ദുൽ ഗഫൂർ തൃത്താല നന്ദിയും പറഞ്ഞു