ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല റിപ്പബ്ലിക്ക് ദിനാഘോഷവും സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കുന്നു. ജനുവരി 26 ന് ഫഹാഹീൽ യൂണിറ്റിസെന്ററിൽ നടക്കുന്ന പരിപാടി വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രിസിഡന്റ് അനിയൻ കുഞ്ഞു പാപ്പച്ചൻ ഉത്ഘാടനം ചെയ്യും.

വെൽഫെയർ കേരള കുവൈത്ത് അസി.ട്രഷറർ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു. വിവിധ കലാസാംസ്‌കാരിക പരിപാടികൾക്കൊപ്പം 14 ആം ഘട്ട നോർക്ക കാർഡ് വിതരണവും അന്നേ
ദിവസം നടക്കും. വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്കു കീഴിൽ പ്രവാസിതിരിച്ചറിയൽ കാർഡിനായി അപേക്ഷ നല്കിയവർക്കുള്ള കാർഡുകളാണ് ഈ ഘട്ടത്തിൽ വിതരണംചെയ്യുന്നത് എന്ന് കൺവീനർ യൂനുസ് സലിം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
97881284 9788201284 , 66493416 6649203416 , 60420262 6042200262 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.