ഡബ്ലിൻ:ഐറിഷ് മലയാളികളുടെ അന്തസുയർത്തി ഡബ്ലിൻ ട്രിനിറ്റി കോളജിൽ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗിൽ ഡോക്റ്ററേറ്റ് നേടിയ രേഷ്മാ ബാലചന്ദ്രനെ വേൾഡ് മലയാളി കൗൺസിൽ ആദരിക്കുന്നു.ഇന്ന് വൈകിട്ട് പാമെഴ്‌സ് ടൗണിൽ നടക്കുന്ന രാഗഞ്ജലിയോട് അനുബന്ധിച്ചാണ് രേഷ്മയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്

ഡൽഹിയിലെ ആർമി പബ്ലിക് സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ രേഷ്മ ട്രിനിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെയാണ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗിൽ.ബിരുദം പൂർത്തിയാക്കിയത്.ബിരുദം കഴിഞ്ഞയുടൻ,വളരെ ചെറുപ്പത്തിൽ തന്നെ ഡോക്റ്ററേറ്റ് എടുക്കാൻ സാധിച്ചു എന്നത് രേഷ്മയെ വ്യത്യസ്ഥയാക്കുന്നു.

ഈശ്വരാനുഗ്രഹവും മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് രേഷ്മ പറയുന്നു.ഡബ്ലിനിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ ഡിലോയിറ്റിന്റെ കൺസൽട്ടന്റ് (ടെക്‌നോളജി)യായി ജോലി ചെയ്യുകയാണ് രേഷ്മ ഇപ്പോൾ.

കെ എസ് ഇ ബി യുടെ ഡൽഹി ഓഫിസിൽ നിന്നും വിരമിച്ച കോട്ടയം മരങ്ങോലി ഇടാട്ട് ബാലചന്ദ്രൻ പിള്ളയുടെയും,ലെഫ്.കേണൽ ഷീലാ ബാലചന്ദ്രന്റെയും മകളായ രേഷ്മ മാതപിതാക്കളോടൊപ്പം ലൂക്കനിലാണ് താമസിക്കുന്നത്.രാഹൂൽ ഏക സഹോദരൻ.