വേൾഡ് മലയാളീ കൗൺസിലിന്റെ പതിനൊന്നാമത് ഗ്ലോബൽകോൺഫ്രറൻസ് 2018 ഓഗസ്റ്റ് 17, 18, 19 (വെള്ളി, ശനി, ഞായർ)തീയതികളിൽ ജർമ്മനിയുടെ പഴയ തലസ്ഥാനമായ ബോണിൽ വെച്ച്നടത്തപ്പെടുന്നു.

1995 ജൂലൈ മാസം അമേരിക്കയിലെ ന്യൂജേഴ്സിയിൽ രൂപം കൊണ്ട വേൾഡ് മലയാളീകൗൺസിൽ എല്ലാ രണ്ടു വർഷം കൂടുമ്പോഴാണ് ലോകമെമ്പാടുമുള്ളമലയാളീകൾക്ക് ഒന്നിച്ചു കൂടുവാൻ അവസരം ഒരുക്കുന്നത്. ലോകത്തിലെ 52രാജ്യങ്ങളിൽ നിന്നുള്ള അറുനൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നസമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങൾക്ക് തുടക്കം കുറിച്ചതായി ഗ്ലോബൽപ്രസിഡന്റ് മാത്യു ജേക്കബ്(ജർമ്മനി) അറിയിച്ചു.

1998 ൽ കൊച്ചിയിലും, 2000 ൽ ഡാലസിലും, 2002 ൽ ജർമ്മനിയിലും, 2004ൽ ബഹ്റൈനിലും, 2006 ൽ കൊച്ചിയിലും, 2008 ൽ സിംഗപ്പൂരിലും, 2010ൽ ദോഹയിലും, 2012 ൽ ഡാലസിലും, 2014 ൽ കുമരകമത്തും, 2016 ൽകൊളംബോയിലും വച്ചാണ് മുൻ വർഷങ്ങളിൽ ഗ്ലോബൽ കോൺഫ്രറൻസ്നടത്തപ്പെട്ടിട്ടുള്ളത്.പ്രവാസികളുടെയും, പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ
തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരംകണ്ടെത്തുക കൂടാതെ കേരളത്തിന്റെ ശാപമായി തീർന്ന വെയിസ്റ്റ്മാനേജ്മെന്റ്, മറ്റ് പൊതുപ്രശ്നങ്ങൾ, കേരളത്തിനു ഗുണകരമായ പുതിയപ്രൊജെറ്റുകൾ എന്നിവയ്ക്കാണ് ഈ വർഷത്തെ കോൺഫ്രറൻസ് മുൻതൂക്കംകൊടുക്കുന്നത് എന്ന് ഗ്ലോബൽ ചെയർമാൻ ഡോ.പി.എ.ഇബ്രാഹിം ഹാജിഗ്ലോബൽ സെക്രട്ടറി ലിജു മാത്യു എന്നിവർ അറിയിച്ചു

.995 മുതൽ അമേരിക്കയിലും, യൂറോപ്പിലും, ഇന്ത്യയിലും ഗവൺമെന്റ്അംഗീകാരത്തോടെ രജിസ്റ്റർ ചെയ്ത് പ്രവർത്തന സൗകര്യത്തിനായി ആഫ്രിക്ക,യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക, ഫാർ ഈസ്റ്റ് ആൻഡ്ഓസ്ട്രേലിയ എന്നീ ആറ് റീജണുകളായി പ്രവർത്തനം നടത്തുന്ന ആഗോള സംഘടനയാണ്‌വേൾഡ് മലയാളീ കൗൺസിൽ(ഡബ്ലൂ.എം.സി.).ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർജോൺ മത്തായി(ഷാർജ), ഡോ.വിജയ ലക്ഷ്മി(തിരുവനന്തപുരം), ബേബി മാത്യുസോമതീരം, ജോസഫ് കിള്ളിയാൻ(ജർമ്മനി), ജോളി തടത്തിൽ, ജോസഫ് സ്‌കറിയ,
തോമസ് അറമ്പാൻകുടി എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ്‌ഗ്ലോബൽ കോൺഫ്രറൻസിന് നേതൃത്വം നൽകുന്നതെന്ന് ഗ്ലോബൽ അഡൈ്വസറിബോർഡ് ചെയർമാൻ ഗോപാലപിള്ള അറിയിച്ചു.