- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് ബഹ്റൈൻ പ്രോവിൻസ് എക്‌സിക്യിട്ടിവ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി
ബികെ എസ് ബിസിനസ് ഐക്കൺ അവാർഡ് സ്വീകരിക്കാൻ വേണ്ടി ബഹ്രൈനിൽ എത്തിയ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് എക്‌സിക്യിട്ടിവ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി. ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എഫ്. എം ഫൈസൽ സ്വാഗതം പറഞ്ഞ യോഗം ചെയർമാൻ കെ ജി ദേവരാജ് നിയന്ത്രിച്ചു. ബഹ്റൈൻ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡണ്ട് റ്റിറ്റി വിൽസൻ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിനെ ബൊക്കെ നൽകി സ്വീകരിച്ചു. ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർപേഴ്‌സൺ ശ്രീമതി മൃദുല ബാലചന്ദ്രൻ, സതീഷ് മുതലയിൽ , സോമൻ ബേബി, ബോബൻ ഇടിക്കുള, പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കുകയും സെക്രട്ടറി ജേൃാതിഷ് പണിക്കർ നന്ദി പറയുകയും ചെയ്തു. പുതിയതായി തിരഞ്ഞെടുത്ത വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ പുതിയ നേതൃത്വത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുകയും ഓഗസ്റ്റ് മാസം ന്യൂ ജേഴ്‌സിയിൽ വച്ചു നടക്കുന്ന വേൾഡ് മലയാളീ കൗൺസിൽ ബയെന്നിയൽ ഗ്ലോബൽ കോൺഫറൻസിനെ പറ്റിയും വേൾഡ് മലയാളീ കൗൺസിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള
ബികെ എസ് ബിസിനസ് ഐക്കൺ അവാർഡ് സ്വീകരിക്കാൻ വേണ്ടി ബഹ്രൈനിൽ എത്തിയ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് എക്‌സിക്യിട്ടിവ് കൗൺസിൽ അംഗങ്ങൾ സ്വീകരണം നൽകി.
ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എഫ്. എം ഫൈസൽ സ്വാഗതം പറഞ്ഞ യോഗം ചെയർമാൻ കെ ജി ദേവരാജ് നിയന്ത്രിച്ചു. ബഹ്റൈൻ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡണ്ട് റ്റിറ്റി വിൽസൻ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിനെ ബൊക്കെ നൽകി സ്വീകരിച്ചു.
ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർപേഴ്‌സൺ ശ്രീമതി മൃദുല ബാലചന്ദ്രൻ, സതീഷ് മുതലയിൽ , സോമൻ ബേബി, ബോബൻ ഇടിക്കുള, പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കുകയും സെക്രട്ടറി ജേൃാതിഷ് പണിക്കർ നന്ദി പറയുകയും ചെയ്തു. പുതിയതായി തിരഞ്ഞെടുത്ത വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ പുതിയ നേതൃത്വത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുകയും ഓഗസ്റ്റ് മാസം ന്യൂ ജേഴ്‌സിയിൽ വച്ചു നടക്കുന്ന വേൾഡ് മലയാളീ കൗൺസിൽ ബയെന്നിയൽ ഗ്ലോബൽ കോൺഫറൻസിനെ പറ്റിയും വേൾഡ് മലയാളീ കൗൺസിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റിയും വിശദീകരിക്കുകയുംചെയ്തു.
വേൾഡ് മലയാളി കൗൺസിലിന് വേറൊരു രൂപമില്ലെന്നും തനിക്കു നൽകിയ സ്വീകരണത്തിനു നന്ദി അറിയിക്കുന്നതായും തന്റെ മറുപടി പ്രസംഗത്തിൽ ഡോ. എ. വി. അനൂപ് അറിയിച്ചു.