വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വർഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി 'വർണ്ണം 18' എന്ന പേരിൽ മാഹൂസ് ഗ്‌ളോബൽ ഇൻസ്റ്റിറ്റൃൂട്ടിൽ വെച്ചു നടത്തിയ ചിത്രരചനാ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എഫ്. എം ഫൈസൽ , സെക്രട്ടറി ജേൃാതിഷ് പണിക്കർ, ട്രെഷറർ ബിജു മലയിൽ, കൺവീനർ ശൈലജാ ദേവി, ലേഡീസ് വിങ് പ്രസിഡണ്ട് റ്റിറ്റി വിൽസൺ, ജഗത് കൃഷ്ണകുമാർ, ജൂലിയറ്റ് തോമസ്, ഷൈനി നിതൃൻ, ബാലചന്ദ്രൻ കുന്നത്ത്, മൃദുല ബാലചന്ദ്രൻ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവർ നേതൃത്വം നൽകി. റീന രാജീവ് ,ഷിൽസ റിലീഷ്, ഷൈജു കൻപത്ത് , മണികുട്ടൻ, രാജീവൻ എന്നിവർ നിയന്ത്രിച്ചു.

വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വേൾഡ് മലയാളി കൗൺസിൽ ഉടൻ നടക്കുന്ന ആഘോഷ പരിപാടിയിൽ വച്ചു വിതരണം ചെയ്യുമെന്നും സംഘാടർ അറിയിച്ചു.