വേൾഡ് മലയാളി കൗൺസിൽ ലോക വൃാപകമായി കേരളസർക്കാറിന്റെ മലയാള മിഷനുമായി സഹകരിച്ചു ഭൂമി മലയാളം എന്ന പേരിൽ ഈ മാസം ഒന്ന് മുതൽ നാലു വരെ നടത്താൻ ഉദ്ദേശിക്കുന്ന കേരള പിറവി ദിനാചരണങ്ങളുടെ ഭാഗമായി നവംബർ മൂന്ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ സൽമാനിയ ഇൻഡൃൻ ഡിലൈറ്റ്‌സ് ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ മലയാള ഭാഷ പ്രതിഞ്ജയും,സെമിനാറും നടത്തുമെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ എ.എസ്.ജോസ് , ടോണി നെല്ലിക്കൻ,ബഹ്‌റൈൻ കൗൺസിൽ പ്രസിഡണ്ട് .എഫ്.എം. ഫൈസൽ ,സെക്രട്ടറി ജേൃാതിഷ് പണിക്കർ എന്നിവർ സംയുക്തമായിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ലോകം മുഴുവൻ വൃാപിച്ചു കിടക്കുന്ന മലയാളത്തിന്റേയും മലയായാളിയുടേയും സൗഹൃദവും സ്‌നേഹവും ഐകൃവും സെമാനാറിൽ വിഷയമാകും.