വേൾഡ് മലയാളി കൗൺസിൽ ലോക വ്യാപകമായി കേരളസർക്കാറിന്റെ മലയാള മിഷനുമായി സഹകരിച്ചു ''ഭൂമി മലയാളം'' എന്ന പേരിൽ ഈ മാസം ഒന്ന് മുതൽ നാലു വരെ നടത്തി പോന്ന കേരള പിറവി ദിനാചരണങ്ങളുടെ ഭാഗമായി നവംബർ മൂന്ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് ഹാളിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മലയാള ഭാഷപ്രതിഞ്ജയും,സെമിനാറും സംഘടിപ്പിച്ചു.

വൈസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് എഫ്.എം. ഫൈസൽ അദ്ധൃക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ അംബാസിഡർ സോമൻ ബേബി അംഗങ്ങൾക്ക് ഭാഷാ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഇ.എ. സലീം സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. എ.എസ്.ജോസ്, പി. ഉണ്ണികൃഷ്ണൻ, എന്നിവർ മലയാള ഭാഷയെ കുറിച്ച് സംസാരിച്ചു.

പ്രോഗ്രാം കൺവീനർ ടോണി നെല്ലിക്കൻ, സെക്രട്ടറി ജ്യോതിഷ് പണിക്കർ, വൈസ് ചെയർപേർസൺ മൃദുല ബാലചന്ദ്രൻ, വനിതാ വിഭാഗം പ്രസിഡ്ണ്ട് റ്റിറ്റി വിൽസൺ, ജയശ്രീ സോമനാഥ് എന്നിവർ ആശംസകളർപ്പിച്ചു. ലോകം മുഴുവൻ വൃാപിച്ചു കിടക്കുന്ന മലയാളത്തിന്റേയും മലയാളിയുടേയും സൗഹൃദവും സ്‌നേഹവും ഐക്യവും സെമിനാറിൽ വിഷയമായി. വനിതാ വിഭാഗം സെക്രട്ടറി ശൈലജാ ദേവിയുടെ നേതൃത്വത്തിൽ നടത്തിയ മലയാള ഭാഷാ പരിജ്ഞാന പരീക്ഷയിൽ ലീബാ രാജേഷ് വിജയിയായി. സതിവിശ്വനാഥ്, വിജി രവി, ഷൈനി നിത്യൻ, ബാലചന്ദ്രൻ കുന്നത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ ബിജു മലയിൽ നന്ദി പറഞ്ഞു.