വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ചോയ്സ് അഡ്വെർടൈസിങിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന 'ഈ മനോഹരതീരത്തു' എന്ന കേരളപ്പിറവി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുപ്രസിദ്ധ പിന്നണി ഗായകൻ നജീം അർഷാദിനെ വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ എയർ പോർട്ടിൽ സ്വീകരിച്ചു.

നാളെ വൈകിട്ട് 7 മണിക്ക് ആധാറി പാർക്കിലെ ഒന്നാം നമ്പർ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ നജീം അർഷാദിനെ കൂടാതെ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ, മറ്റു വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച വർണം 2018 ചിത്രരചനാ മത്സരവിജയികൾക്കും, മൈലാഞ്ചിരാവ് മാപ്പിളപ്പാട്ട് മത്സരങ്ങളിലെ വിജയികൾക്കും ഉള്ള സമ്മാനവിതരണവും ഈ പരിപാടിയിൽ വച്ച് നൽകുന്നതായിരിക്കും എന്നു സംഘാടകർ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.