ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവം 2018' പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഡബ്ലിന് പുറമെ കോർക്ക് , ലീമെറിക്ക് , ലെറ്റർക്കെനി കൗണ്ടികളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു.

സബ്-ജൂനിയർ വിഭാഗത്തിൽ ഹെസ്സാ ഹസറും ,ജൂനിയർ വിഭാഗത്തിൽ ഗ്രേസ് മറിയ ജോസും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാറ്റിക്ക് ഡാൻസ്, കഥ പറച്ചിലിൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി ഹെസ്സാ കലാതിലകമായപ്പോൾ,ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്ട്, കീബോർഡ് എന്നിവയിൽ ഒന്നാം സ്ഥാനവും, സിനിമാറ്റിക് ഡാൻസ്, കവിതാ പാരായണം , നാടൻ പാട്ട് , ഐറിഷ് ഡാൻസ് , കരയോക്കെ ഗാനം, എന്നിവയിൽ രണ്ടാം സ്ഥാനം , നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഗ്രേസ് കലാതിലകമായത്.

ജൂനിയർ വിഭാഗത്തിൽ നൃത്തേതര ഇനങ്ങളായ ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, നാടൻ പാട്ട് ,കരയോക്കെ ഗാനം എന്നിവയിൽ ഒന്നാം സമ്മാനം നേടിയ ആദിൽ അൻസാറും, സീനിയർ വിഭാഗത്തിൽ നൃത്തേതര ഇനങ്ങളായ ഇംഗ്ലീഷ് പ്രസംഗം , നാടൻ പാട്ട് , കരയോക്കെ ഗാനം എന്നിവയിൽ ഒന്നാം സമ്മാനം നേടിയ ക്രിഷ് കിങ്കുമാറും പ്രത്യേക പുരസ്‌കാരം നേടി.,

കലാതിലകത്തിനും മറ്റ് മത്സരാർത്ഥികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഡിസംബർ 29-ന് ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' -ൽ ഡബ്ല്യു.എം.സി നടത്തുന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സമ്മാനിക്കുന്നതാണ്.

മത്സരഫലങ്ങൾ നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്.