ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രോവിന്‌സിന്റെ ഈ വർഷത്തെ 'Academic excellence award' -നായി ജിന്ജു ജെയിംസിനെ തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിക്കുന്നവർക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഡബ്ലിൻ UCD കോളേജിൽ നിന്നും ഓർഗാനിക്ക് കെമിസ്ട്രിയിൽ മികച്ച രീതിയിൽ PhD ഗവേഷണം പൂർത്തിയാക്കാനും ,ഗവേഷണത്തെ അധികരിച്ചു ശാസ്ത്ര ജേർണലുകളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടത് ജിന്ജു ജെയിംസിന്റെ അക്കാദമിക്ക് മികവിന്റെ നേട്ടമാണ്.

ജിന്ജുവിന്റെ ഗവേഷണം മികച്ച PhD പ്രൊജക്റ്റിനുള്ള 2018 - ലെ UCD-BOC അവാർഡ് നേടുകയും, Royal Irish Academy , Institute of Chemistry Ireland തുടങ്ങിയവുടെ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായി.

ഇപ്പോൾ കാൻസർ റിസർച്ച് മേഖലയിൽ ജോലി ചെയ്യുന്ന ജിന്ജു അടുത്ത വർഷം അമേരിക്കയിലെ ഔഷധനിർമ്മാണ രംഗത്തെ ബഹുരാഷ്ട്ര കമ്പനിയായ Eli Lilly യിൽ Post Doctoral Research -നായി ചേരും.

ഡബ്ലിനിലെ സ്വോഡ്‌സിൽ താമസിക്കുന്ന, പാലാ സ്വദേശികളായ, ജെയിംസ് ജോസഫ് ഇലവനാടിന്റെയും മേരിക്കുട്ടിയുടെയും മകളാണ് ജിന്ജു ജെയിംസ് , ജിതിൻ സഹോദരനാണ്.ജിൻജു ജെയിംസിന്റെ നേട്ടങ്ങളെ ആദരിക്കുന്ന 'Academic excellence award' , ഡബ്ല്യൂ.എം.സി ക്രിസ്മസ് പുതുവത്സരാഘോഷത്തോടൊപ്പം, 29 ഡിസംബർ , ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.