വേൾഡ് മലയാളി കൗൺസിൽ ഖത്തർ മേഖല സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷവും യൂത്ത് വിങ് പ്രഖ്യാപനവും സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും വേറിട്ട അനുഭവമായി. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.

കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല, പ്രശസ്ത മോഹിനിയാട്ടം നർത്തകി ഗോപിക വർമ, ഓസ്‌കാർ ജേതാവ് പത്മശ്രീ റസൂൽ പൂക്കുട്ടി തുടങ്ങിയവർ വിശിഷ്ട അതിഥികളായിരുന്നു.വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഡോ. എ.വി അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി. എസ്. നാരായണൻ സംസാരിച്ചു.

സൗമ്യ സുബ്രമണ്യന്റെ പ്രാർത്ഥനയോടെയാരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് ഗിരീഷ് കുമാർ അധ്യക്ഷനായിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡണ്ട് ജോണി കുരുവിളയാണ് യൂത്ത് ഫോറം പ്രഖ്യാപനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ സെക്രട്ടറി ജനറൽ സി.യു. മത്തായ് ആശംസകൾ നേർന്ന് സംസാരിച്ചു.

വൈസ് ചെയർമാന്മാരായ ജെബി കെ. ജോൺ, കേണൽ ഡി.പി. പിള്ള, വൈസ് പ്രസിഡണ്ടുമാരായ വിദ്യാ രജ്ഞിത്ത്, ജോർജ് ജോൺ, സാം കുരുവിള, യൂത്ത് വിങ് പ്രസിഡണ്ട് ബി. എം. ഫസൽ, ജനറൽ സെക്രട്ടറി വിപിൻ ദാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങ് വർണാഭമാക്കി.
ജനറൽ സെക്രട്ടറിസുരേഷ് കരിയാട് സ്വാഗതവും ട്രഷറർ ഗിൽബർട്ട് നന്ദിയും പറഞ്ഞു