വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ലൈറ്റ് ഓഫ് കൈൻഡ്‌നെസ്സുമായി സഹകരിച്ചു അദ്‌ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ഡിസംബർ പതിനാറിനു തുടങ്ങിയ മെഗാ മെഡിക്കൽ കൃാംപ് വിജയ കരമായ പതിനാറ് ദിവസങ്ങൾക്ക് ശേഷം ജനുവരി ഒന്നിന് ,പുതു വത്സരാഘോഷ പരിപാടികളോടെ തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അദ്‌ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സമാപന ദിന ആഘോഷത്തോടെ അവസാനിപ്പിച്ചു.

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് സെക്രട്ടറി ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് എഫ്. ഫൈസൽ അദ്ധൃക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ അംബാസിഡറായ സോമൻ ബേബി, പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ, ഒ.ഐ.സി.സി അദ്ധൃക്ഷൻ ബിനു കുന്നന്താനം, സാമൂഹൃ പ്രവർത്തകൻ കെ.ടി.സലീം, ലൈറ്റ് ഓഫ് കൈൻഡ് നെസ്സ് സാരഥി സെയ്ത് ഹനീഫ് അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ലിജോയ് , വേൾഡ് മലയാളി കൗൺസിൽ ട്രഷറർ മോനി ഒടികണ്ടത്തിൽ എന്നിവർ സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം ഭാരവാഹികളായ സിംല ജാസിം, സന്ധൃ രാജേഷ്, ദീപ ദിലീഫ്, സജ്‌ന ഷഫീക്ക്, സോനിയ വിനു , സുനു, സുജ മോനി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.