ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനം വിശിഷ്ടാതിഥികളുടെ സന്ദിഗ്ധ്യം കൊണ്ടും ജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഡിസംബർ 26 ന് നടന്ന വെർച്ച്യുൽ സമ്മേളനത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ് അദ്ധ്യ്ക്ഷത വഹിച്ചു. ശ്രീദേവി അജിത്കുമാറിന്റെ പ്രാത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗം ഗ്ലോബൽ ചെയർമാൻ എ.വി അനുപ് ഉത്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള മുഖ്യ പ്രഭാക്ഷണം നടത്തി. അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി ആമുഖ പ്രസംഗം നടത്തി.

ഉത്ഘാടന ചടങ്ങിനൊപ്പം ക്രിസ്മസ്, പുതുവത്സാരാഘോഷവും നടത്തി. വിശിഷ്ടാതിഥികളായി ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജി ജൂലി എ. മാത്യു, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ വൈസ് ചെയർ ഡോ. ആനി പോൾ , ബി. സന്ധ്യ ഐ.പി.എസ് (കേരളാ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ), ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി, കേരള സർക്കാർ), ഡോ. സോഹൻ റോയി (എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ), ശ്രീകണ്ഠൻ നായർ (മാനേജിങ് ഡയറക്ടർ, ഫ്ളവേഴ്സ് ടി.വി), ജോർജ്ജ് വര്ഗീസ് (ഫൊക്കാന പ്രസിഡന്റ്), അനിയൻ ജോർജ്ജ് (ഫോമാ പ്രസിഡന്റ് ) എന്നിവർ പങ്കെടുത്തു.

യോഗത്തിൽകഴിഞ്ഞ രണ്ടു വർഷക്കാലം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു നേത്രുത്വം നൽകിയ ജെയിംസ് കൂടലിനേയും ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാനെയും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ആദരിച്ചു. വേൾഡ് മലയാളി കൗൺസിലിന് കരുത്തുറ്റ നേതൃത്വത്തം നൽകിയ ജെയിംസ് കൂടൽ 35 വർഷമായി സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിത്യം ആണെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ ജെയിംസ് കൂടൽ എടുത്ത നിലപാടുകൾ വേൾഡ് മലയാളി കൗൺസിലിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെടുക്കുവാൻ കഴിഞ്ഞുവെന്ന് തങ്കംഅരവിന്ദ് ചൂണ്ടിക്കാട്ടി. സിൽവർ ജൂബിലി വർഷത്തിൽപ്പോലും ഏതാനം പേർ ഒരു വിഘിടിത ഗ്രൂപ്പുമായി ചേർന്ന് ഈ സംഘടനക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയിൽ സംഘടനയിൽ അസ്ഥിരതയുണ്ടാകുവാൻ ശ്രമം നടത്തിയപ്പോൾ അതിനെതിരെ പ്രതിരോധം തീർത്ത് സംഘടനയെ ഐക്യത്തോടെ മുന്നോട്ട് പോകുവാൻ കുടലിന് കഴിഞ്ഞുവെന്ന് അവാർഡ് നൽകികൊണ്ട് തങ്കം പറഞ്ഞു.

'ജയ്ഹിന്ദ്' ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വിഷൻ അറേബ്യാ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ആയിരുന്നു. ഗ്ലോബൽ ഇന്ത്യൻ മീഡയ ലിമിറ്റഡ് മാനേജിങ് എഡിറ്ററാണ്. വിവിധ മാധ്യമങ്ങളിലെ എഴുത്തുകാരൻ കൂടിയായ ജെയിംസ് കൂടൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ്, പത്തനംതിട്ട കെ കരുണാകരൻ പാലിയേറ്റീവ് കെയർ സെന്റർ ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിക്കുന്നു . 2019 ൽ ഹൂസ്റ്റണിൽ നടന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ജനറൽ കൺവീനർ ആയിരുന്നു. ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന എം.എസ്.ജെ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ജെയിംസ് കൂടൽ.

കഴിഞ്ഞ 23 വർഷക്കാലമായി വേൾഡ് മലയാളി കൗൺസിലിന് അമേരിക്കയിൽ ശക്തമായി മുന്നോട്ട് പോകുവാൻ എസ്.കെ ചെറിയാൻ നൽകിയ സംഭാവന വിലപ്പെട്ടതാണന്ന് റീജിയൻ ചെയർമാൻ ഹരി നമ്പുതിരി പറഞ്ഞു. ഹൂസ്റ്റൺ പ്രോവിൻസിന്റെ സ്ഥാപക നേതാവാണെന്നും സംഘടനയെ ശക്തമായ നേതൃത്വമാണ് എസ്.കെ ചെറിയാൻ നൽകുന്നതെന്നും ഹരി പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ സജിവപങ്കാളിത്തമാണ് എസ്.കെ ചെറിയാൻ നൽകി വരുന്നത്. ഗ്ലോബൽ ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും തോമസ് മാഷ് സ്പോർട്സ് അക്കാദമിക്ക് എസ്.കെ നൽകി വരുന്ന പിന്തുണ പ്രശംസനീയമാണ്.

സിൽവർ ജൂബിലി വർഷത്തിൽ കേരളത്തിൽ തുടങ്ങുന്ന ഗ്രീൻ ഗ്ലോബൽ വില്ലേജിൽ റീജിയനിൽ നിന്നും 5 വീടുകൾ നിർമ്മിച്ച് നൽകുന്നതിൽ ഓരോ വീടുകൾ എസ്.കെ ചെറിയാനും ജെയിംസ് കൂടലുമാണ് സ്പോൺസർ ചെയ്യുന്നതെന്ന് ഹരി നമ്പൂതിരി പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ നൽകിയ അംഗീകാരത്തിന് ജെയിംസ് കുടലും എസ്.കെ ചെറിയാനും നന്ദി പറഞ്ഞു.

സംഘടനയുടെ പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പോവിൻസുകൾക്കും ജെയിംസ് കൂടൽ നന്ദി അറിയിച്ചു. തുടർന്നും വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും ഇനിയും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മുന്നോട്ട് പോകാനാണ് താല്പര്യപ്പെടുന്നതെന്ന് ജെയിംസ് കൂടൽ വ്യക്തമാക്കി.

ഗ്ലോബൽ നേതാക്കളായ ടി.പി വിജയൻ, സി.യു മത്തായി, റീജിയൻ-പ്രൊവിൻസ് നേതാക്കളായ ബിജു ചാക്കോ, ജേക്കബ്ബ് കുടശ്ശനാട്, തോമസ് ചെല്ലത്ത്, കോശി ഉമ്മൻ, വിദ്യാ കിഷോർ, ഷാലു പുന്നൂസ്, പ്രകാശ് ജോസഫ്, ജിനേഷ് തമ്പി, വർഗീസ് പി എബ്രഹാം, ഡോ: ഗോപിനാഥൻ നായർ, ഡോ: ഷിബു സാമുവേൽ, എമി തോമസ്, ബാബു ചാക്കോ, മോഹൻ കുമാർ, മധു നമ്പ്യാർ, ഡോ: നിഷാ പിള്ള, മഞ്ജു, സിനു നായർ, തോമസ് മാത്യു, വർഗീസ് തെക്കേകര, ലക്ഷ്മി പീറ്റർ, ഈപ്പൻ ജോർജ്ജ്, മഞ്ജു നെല്ലിവീട്ടിൽ എന്നിവർ പുതിയ ടീമിന് ആശംസകൾ നേർന്നു. ജെസി ചാക്കോ അമേരിക്കൻ ദേശീയ ഗാനവും സ്റ്റാൻലി ജോർജ്ജ് ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു. കണക്ടിക്കട്ട് പ്രൊവിൻസ്, പെൻസിൽവാനിയ പ്രൊവിൻസ്, ഹൂസ്റ്റൺ പ്രൊവിൻസ് എന്നിവയുടെ കൾച്ചറൽ പ്രോഗ്രാം ആകർഷകമായി.

ഷാനാ മോഹൻ അവതാരക ആയിരുന്നു. 2020-2021അമേരിക്ക റീജിയൻ ന്റെ പുതിയ ഭാരവാഹികളുടെ പേരു വിവരം: ചെയർമാൻ: ഹരി നമ്പൂതിരി (റിയോ ഗാർഡൻവാലി), പ്രസിഡന്റ്: തങ്കം അരവിന്ദ് (ന്യൂജഴ്സി).

കോശി ഒ തോമസ് -ന്യൂയോർക്ക് (വൈസ് ചെയർമാൻ), ഡോ. സോഫി വിൽസൺ-ന്യൂജഴ്സി (വൈസ് ചെയർ), ജേക്കബ് കുടശ്ശനാട്-ഹൂസ്റ്റൺ (വൈസ് പ്രസിഡന്റ്: അഡ്‌മിൻ), വിദ്യാ കിഷോർ-ന്യൂജേഴ്സി (വൈസ് പ്രസിഡന്റ്: ഓർഗനൈസേഷൻ), ശാലു പൊന്നൂസ്-പെൻസിൽവാനിയ (വൈസ് പ്രസിഡന്റ്: പ്രൊജക്റ്റ്), ബിജു ചാക്കോ-ന്യൂയോർക്ക് (ജനറൽ സെക്രട്ടറി), അനിൽ കൃഷ്ണൻകുട്ടി-വാഷിങ്ടൺ (ജോയിന്റ്സെക്രട്ടറി), തോമസ് ചെല്ലേത്ത്-ഡാളസ് (ട്രഷറർ), സിസിൽ ജോയി പഴയമ്പള്ളിൽ-ന്യൂയോർക്ക് (ജോയിന്റ് ട്രഷറർ), ഡോ. നിഷ പിള്ള-ന്യൂയോർക്ക് (വുമൺ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ്-പെൻസിൽവാനിയ (വിമൻസ്ഫോറം സെക്രട്ടറി), ജോർജ് ഈപ്പൻ-ഹൂസ്റ്റൺ (യൂത്ത് ഫോറം പ്രസിഡന്റ്), ജിമ്മി സ്‌കറിയ-ന്യൂയോർക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യൻ-ഡാളസ് (മീഡിയ ഫോറം ചെയർമാൻ), ബൈജുലാൽ ഗോപിനാഥൻ-ന്യൂജഴ്സി (മീഡിയ ഫോറം സെക്രട്ടറി), മേരി ഫിലിപ്പ്-ന്യൂയോർക്ക് (ഹെൽത്ത് ഫോറം ചെയർ), ലക്ഷ്മി പീറ്റർ-ഹ്യൂസ്റ്റൺ (കൾച്ചറൽ ഫോറം ചെയർ).

തോമസ് മാത്യു ഉപദേശകസമിതി ചെയർമാനും ജയിംസ് കൂടൽ ഹ്യൂസ്റ്റൺ, വർഗീസ് തെക്കേകര എന്നിവർ അംഗങ്ങളുമാണ്.