ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇന്ന് (ശനിയാഴ്ച രാവിലെ അമേരിക്കൻ സെട്രൽ സമയം 10:00 മണി) 'രാഗ പൗർണമി' എന്ന പേരിൽ നടത്തുന്ന ക്രിസ്മസ് ന്യൂ ഇയർ പരിപാടിയിൽ മേജർ എ. കെ. രവീന്ദ്രൻ മുഖ്യാതിഥി ആയി പങ്കെടുത്തു ഉൽഘാടന കർമം നിർവഹിക്കും. ഇന്ത്യൻ ആർമിയിലെ മുൻ ഓഫീസർ ആയിരുന്ന മേജർ രവി പ്രസിഡന്റ് ഗാലന്ററി മെഡൽ, ഏറ്റവും നല്ല സ്‌ക്രീൻ പ്ലേയ്ക്കുള്ള കേരള സ്റ്റേറ്റ് ഫലിം അവാർഡ് (മോഹൻലാൽ നായകനായി അഭിനയിച്ച കീർത്തി ചക്ര) മുതലായവ കരസ്ഥമാക്കിയിട്ടുള്ള ശ്രദ്ധേയനായ മഹൽ വ്യക്തി ആണ്. പഞ്ചാബിലും കാശ്മീരിലും ദേശീയ സുരക്ഷക്ക് വേണ്ടി പോരാടിയ മേജർ രവി ഫിലിം ഡയറക്ടർ, റൈറ്റർ, ആക്ടർ എന്നീ നിലകളിലും അസാമാന്യമായ കഴിവ് തെളിയിച്ചിട്ടുണ്ട്.

കോവിഡ് 19 കാരണം പരിപാടികൾ ഇല്ലാതെയിരിക്കുന്ന കേരളത്തിലെ ചില നല്ല കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിൽ, ഫാദർ ജേക്കബ് ക്രിസ്റ്റി (അൽഫോൻസാ സീറോ മലബാർ ചർച്, കോപ്പൽ, ടെക്‌സസ്), സ്വാമി സിദ്ധാനന്ദ ആചാര്യ (ചിന്മയ മിഷൻ, ഫിലാഡൽ ഫിയ) മുതലായവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു സന്ദേശം ന ൽകും.

വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ട ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ (I A M ) ചെയർമാൻ അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേരും. എം. അജയകുമാറിന്റെ നേതൃത്വത്തിൽ മനോഹരമായ കലാപരിപടികൾ സദസ്സിനു ആസ്വാദ്യകരമായിരിക്കും. എല്ലാവരെയും പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷേണിക്കുന്നതായി റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്‌മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജോൺസൺ തലച്ചെല്ലൂർ, ഫിലിപ്പ് മാരേട്ട്, സെസിൽ ചെറിയാൻ, ശാന്താ പിള്ള, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, ഉഷ ജോർജ്, ലീലാമ്മ അപ്പുക്കുട്ടൻ, ബെഡ്സിലി എബി, സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, അനിൽ അഗസ്റ്റിൻ എന്നിവർ അറിയിച്ചു .

ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്‌സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ജോൺ മത്തായി, പി. സി. മാത്യു, ഗ്രിഗറി മേടയിൽ, തോമസ് അറമ്പൻകുടി മുതലായവർ പരിപാടികൾക്ക് ആശംസകൾ അർപ്പിക്കും

മീറ്റിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Join Zoom Meeting
https://us02web.zoom.us/j/82791130560?pwd=MEdQU2g2d2QvSW0xMXRsS054ekRyUT09