- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസ് രൂപീകരിച്ചു
വാൻകൂവർ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ഒരു പ്രൊവിൻസ് 2020 ഡിസംബർ 7 ന് കാനഡ, ബ്രിട്ടീഷ് കൊളംബിയായിലെ വാൻകൂവറിൽ രൂപീകരിച്ചു. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ, റീജണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡിയിൽ മാത്യു വന്ദനത്തുവയലിൽ (ചെയർമാൻ), ജോസ് കുര്യൻ (പ്രസിഡന്റ്), ജാക്സൺ ജോയ് (ജനറൽ സെക്രട്ടറി), ജിബ്സൺ മാത്യു ജേക്കബ് (ട്രഷറർ), ആനീ ജെജി ഫിലിപ്പ്, അനിത നവീൻ (വൈസ് ചെയർ പേഴ്സൺസ്), മഹേഷ് കെ.ജെ, വിഷ്ണു മാധവൻ നമ്പൂതിരി (വൈസ് പ്രസിഡന്റ്സ്), സുബിൻ ചെറിയാൻ (അസോസിയേറ്റ് സെക്രട്ടറി), എലിസബത്ത് ഷാജി (വിമൻസ് ഫോറം), രാജശ്രീ നായർ (കൾച്ചറൽ ഫോറം), മഞ്ജു റാണി പത്മാസിനി (വെൽനെസ്സ് ഫോറം), ക്രിസ് ചാക്കോ (യൂത്ത് ഫോറം) എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.
ചാരിറ്റി, ജീവകാരുണ്യ പദ്ധതികൾക് പ്രാധ്യാനം നൽകി പ്രവർത്തിക്കുന്ന ഡബ്ല്യുഎംസിക്ക് മറ്റു കൾച്ചറൽ ഇവന്റസും ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിന്റെ പ്രവർത്തന പരിപാടികളിൽ ഉണ്ട്. കേരളത്തിലെ ചേർത്തല ഹോപ്പ് വില്ലജ് കമ്മ്യൂണിറ്റിയിലെ 70 വിദ്യാർത്ഥികൾക്ക് അവരുടെ ഈ വർഷത്തെ പഠനത്തിനാവശ്യമായ തുക കണ്ടെത്തി കൊടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഡബ്ല്യുഎംസി ബിസി ബ്രിട്ടീഷ് കൊളംബിയ ഗവൺമെന്റ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഔദ്യോഗികമായി 'നോട്ട് ഫോർ പ്രോഫിറ്റ്' സംഘടനയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരഭം മുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഡബ്ല്യുഎംസി ബ്രിട്ടീഷ് കോളമ്പിയ പ്രൊവിൻസിനെ അമേരിക്ക റീജിയൻ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയർമാൻ), സുധീർ നമ്പ്യാർ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളിൽ (ജനറൽ സെക്രട്ടറി), സെസിൽ ചെറിയാൻ (ട്രെഷറർ) എന്നിവർ അഭിനന്ദിച്ചു.
വേൾഡ് മലയാളി കൗൺസിൽ 1995 ൽ നോർത്ത് അമേരിക്ക ന്യൂ ജേഴ്സിയിൽ രൂപീകൃതമായ ഒരു നോൺ പ്രോഫിറ്റ് പബ്ലിക് ചാരിറ്റി ഓർഗനൈസേഷൻ ആണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ 40 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംഘടന വിദേശ മലയാളികളെ ഒരുമിച്ചു കൂട്ടുകയും അവരുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുകയും സമൂഹത്തിലെ പിന്നോക്കക്കാരുടെ ഷേമത്തിനായി നിലകൊള്ളുകയും ചെയ്യുന്നു. അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ണങഇ നോർത്ത് അമേരിക്ക റീജിയൻ കേന്ദ്രീകരിച്ചു കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കി. താല്പര്യമുള്ള ഏവർക്കും ണങഇ അംഗത്യം എടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ണങഇ യുടെ ഫേസ്‌ബുക്, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക.
ഡോ. പി.എ ഇബ്രാഹിം ഹാജി (ഗ്ലോബൽ ചെയർമാൻ), ഗോപാലപിള്ള (ഗ്ലോബൽ പ്രസിഡന്റ്), ഗ്രിഗറി മേടയിൽ (ഗ്ലോബൽ ജനറൽ സെക്രട്ടറി), തോമസ് അമ്പൻകുടി (ഗ്ലോബൽ ട്രെഷറർ), ഡബ്ല്യുഎംസി ബിസി പ്രൊവിൻസ് ആരംഭിക്കുന്നതിനു മുൻകൈ എടുത്ത ഗ്ലോബൽ വൈസ് പ്രസിഡന്റ് (Org. Dev) പി.സി മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Facebook: https://www.facebook.com/wmcbc/
Website: www.wmcamerica.org
www.worldmalayaleecouncil.org