- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് അനുശോചിച്ചു
കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും വിപ്‌ളവനക്ഷത്രവും ധീരയായ വനിതാ നേതാവുമായ ശ്രീമതി ഗൗരിയമ്മയുടേയും, മലയാള സാഹിത്യത്തെ നിർമ്മലവും കലുഷിതവുമായ ഗ്രാമ പാശ്ചാത്തലങ്ങളിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം വരച്ചിട്ട പ്രശസ്ത നോവലിസ്റ്റും നടനുമായ മാടൻപ് കുഞ്ഞുകുട്ടൻ, മലയാള സിനിമയേയും സൂപ്പർ സ്റ്റാറുകളേയും താര പദവിയിലേക്കും മാസ് സിനിമകളിലേക്കും വഴിതിരിച്ചുവിട്ട പ്രശസ്ത കഥാകാരനും തിരക്കഥാകൃത്തുമായ ശ്രീ ഡെന്നീസ് ജോസഫ് എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി വേൾഡ്മലയാളി കൗൺസിൽ ബഹ്‌റൈർ പ്രൊവിൻസ് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
കേരള രാഷ്ട്രീയ രംഗത്തും, സാഹിത്യ മേഖലയിലും, സിനിമാ ലോകത്തിനും, ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ പ്രഗത്ഭരുടെ വേൽപാടിലൂടെ മലയാളത്തിന് ഉണ്ടായിരിക്കുന്നതെന്നും വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും പ്രസിഡണ്ട് എഫ്.എം.ഫൈസൽ, സെക്രട്ടറി ജ്യോതിഷ് പണിക്കർ,ട്രഷറർ മോനി ഒടികണ്ടത്തിൽ, വൈസ് ചെയർമാൻ പ്രദീപ് പുറവൻകര എന്നിവർ സംയുക്തമായിറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചു.