ഷിക്കാഗോ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ 'ഹോം ഫോർ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിർധനരായ ആറ് കുടുംബങ്ങൾക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നു.

ആദ്യത്തെ ഭവന നിർമ്മാണം പത്തനംതിട്ടയിലുള്ള പുല്ലാട്ട് ഗ്രാമത്തിൽ പൂർത്തീകരിക്കുകയും, അതിന്റെ താക്കോൽദാന കർമ്മം ഒക്ടോബർ പത്താംതീയതി ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ കൂടിയ മീറ്റിംഗിൽ, ഷിക്കാഗോ പ്രോവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് ചാരിറ്റി ഫോറം ചെയർമാൻ തോമസ് വർഗീസിന് നൽകിക്കൊണ്ട് നിർവഹിച്ചു. നിർധനരായ ആറ് കുടുംബങ്ങളെ സഹായിക്കാൻ കഴിയുന്നു എന്ന സതൃപ്തിയാണ് ഷിക്കാഗോ പ്രോവിൻസിന്റെ പ്രവർത്തകർക്കുള്ളത്.

മാത്തുക്കുട്ടി ആലുംപറമ്പിൽ (ചെയർമാൻ), ബഞ്ചമിൻ തോമസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (സെക്രട്ടറി), കോശി ജോർജ് (ട്രഷറർ), തോമസ് മാമ്മൻ (വൈസ് ചെയർമാൻ), ബീന ജോർജ് (വൈസ് പ്രസിഡന്റ്), സജി കുര്യൻ (വൈസ് പ്രസിഡന്റ്, അഡ്‌മിൻ), രഞ്ചൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്, ഓർഗ്), തോമസ് വർഗീസ് (ചാരിറ്റി ചെയർമാൻ), ആൻ ലൂക്കോസ് (വിൻസ് ഫോറം ചെയർ), ഫിലിപ്പ് പുത്തൻപുരയിൽ (ബിസിനസ് ചെയർമാൻ), ബ്ലസൻ അലക്സാണ്ടർ (യൂത്ത് ചെയർമാൻ), അഡൈ്വസറി ബോർഡ് മെമ്പർമാരായ പ്രഫ. തമ്പി മാത്യു (ചെയർമാൻ), സാബി കോലാത്ത്, മാത്യൂസ് ഏബ്രഹാം, സാറാ ഗബ്രിയേൽ, അഭിലാഷ് നെല്ലാമറ്റം, ലിൻസൺ കൈതമല എന്നിവർ ഷിക്കാഗോ പ്രോവിൻസിന് നേതൃത്വം നല്കുന്നു.

ആകുലരുടെ പ്രയാസങ്ങളിൽ എന്നും താങ്ങായി നൽകുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃനിരയിൽ ഫിലിപ്പ് തോമസ് (ചെയർമാൻ), സുധീർ നമ്പ്യാർ (പ്രസിജന്റ്), പിന്റോ കണ്ണമ്പള്ളി (സെക്രട്ടറി), സിസിൽ ചെറിയാൻ (ട്രഷറർ), ശാന്താ പിള്ള (വൈസ് ചെയർ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയർമാൻ), വികാസ് നെടുമ്പള്ളി (വൈസ് ചെയർ), യൽദോ പീറ്റർ (വൈസ് പ്രസിഡന്റ്, അഡ്‌മിൻ), ജോൺസൺ തലച്ചെല്ലൂർ (വൈസ് പ്രസിഡന്റ്, ഓർഗ്), ജോർജ് കെ. ജോൺ (വൈസ് പ്രസിഡന്റ്), മാത്യൂസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഷാനു രാജൻ (ജോയിന്റ് സെക്രട്ടറി) എന്നിവരും, ഗ്ലോബൽ തലത്തിൽ ഡോ. പി.എ ഏബ്രഹാം ഹാജി (ചെയർമാൻ), ഗോപാലപിള്ള (പ്രസിഡന്റ്), ഗ്രിഗറി മേടയിൽ (ജനറൽ സെക്രട്ടറി), തോമസ് അറമ്പൻകുടി (ട്രഷറർ), ഡോ. വിജയലക്ഷ്മി (വൈസ് ചെയർപേഴ്സൺ), ജോൺ മത്തായി (വൈസ് പ്രസിഡന്റ്, അഡ്‌മിൻ), പി.സി. മാത്യു (വൈസ് പ്രസിഡന്റ്, ഓർഗ്), റോണ തോമസ് (അസോസിയേറ്റ് സെക്രട്ടറി) എന്നിവരും ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.

ഈ ഭവന നിർമ്മാണ പദ്ധതിയിൽ പങ്കാളികളായ എല്ലാ സുമനസുകൾക്കും ഷിക്കാഗോ പ്രോവിൻസ് പ്രവർത്തകർ അകമഴിഞ്ഞ നന്ദി അറിയിച്ചു.