- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബൽ,ദേശീയ നേതാക്കൾ പങ്കെടുത്തു
ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ കലാസന്ധ്യ -2022 ഹൃദ്യവും മനോഹരവുമായ വിവിധ സംഗീത-കലാപരിപാടികളോടെ സമാപിച്ചു. ഷിക്കാഗോയിലെ ചെണ്ടമേള ടീമുകളുടെ ചാമ്പ്യന്മാരായ ഷിക്കാഗോ ചെണ്ട ക്ലബ്ബിന്റെ കർണ്ണമനോഹരമായ മേളത്തോടുകൂടി ആരംഭിച്ച വർണ്ണാഭമായ കലാപരിപാടികളുടെ മുഖ്യ എം.സി സിമി ജെസ്റ്റോ ജോസഫിനെ വൈസ് ചെയർപേഴ്സൺ ബീന ജോർജ്ജ് സ്വാഗതം ചെയ്തു.
അലോന ജോർജ്ജിന്റെ പ്രാർത്ഥനാഗാനാലാപനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിനെത്തിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതാക്കളെ അമേരിക്ക റീജിയൻ വൈസ് പ്രെസിഡന്റ് മാത്യൂസ് എബ്രഹാം പരിചയപ്പെടുത്തി. തുടർന്ന് പ്രൊവിൻസ് പ്രസിഡന്റ് ബഞ്ചമിൻ തോമസ് നടത്തിയ സ്വാഗതപ്രസംഗത്തിൽ കലാസന്ധ്യയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.
ഡബ്യു എം സി ഗ്ലോബൽ വൈസ് പ്രസിഡന്റ് പി സി മാത്യു നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉത്ഘാടനം ചെയ്തു. ഡബ്യു എം സി ഷിക്കാഗോ പ്രോവിൻസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ അന്തർദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കെ ഇത്തരം പരിശ്രമങ്ങൾ ആഗോളതലത്തിൽ മാനുഷിക പ്ര്ശനങ്ങളോടുള്ള സംഘടനയുടെ സാമൂഹികപ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് മാത്യു അഭിപ്രായപ്പട്ടു.
അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ജനറൽ സെക്രെട്ടറി എൽദോ പീറ്റർ, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, ട്രെഷറർ അനീഷ് ജെയിംസ് എന്നിവരും സന്നിഹിതരായിരുന്നു.കലാസന്ധ്യ ലക്ഷ്യം വയ്ക്കുന്ന ഉദ്യമങ്ങൾ സംഘടനയുടെ എല്ലാ പ്രൊവിൻസുകൾക്കും മാതൃകയാണെന്ന് തുടർന്ന് സംസാരിച്ച അമേരിക്കൻ റീജിയൻ നേതാക്കൾ പറഞ്ഞു.
റവ ഡോ പോൾ പൂവത്തിങ്കൽ നയിച്ച സ്ട്രിങ്സ് ഓർക്കസ്ട്രയുടെ ഗാനമേളയും കലാഭവൻ ജയൻ നയിച്ച കൊമേഡി ഷോയും സദസ്യരുടെ വലിയ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങി മുന്നേറി കലാസന്ധ്യയെ അവിസ്മരണീയമാക്കി. ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി.
പരിപാടിയുടെ മുഖ്യസ്പോൺസർമാരായ പ്രമുഖ റിയൽറ്റർ മോഹൻ സെബാസ്റ്റ്യൻ, ഈപ്പൻ ക്ലിനിക്, ഡോ ജോ എം ജോർജ്ജ്, ജോ കൈതക്കാത്തോട്ടിയിൽ എന്നിവരെയും മറ്റു സ്പോണ്സർമാരെയും പരിപാടിയുടെ ജനറൽ കൺവീനർ ഫിലിപ്പ് പുത്തൻപുരയിൽ, ട്രഷറർ കോശി ജോർജ്ജ്, പ്രോഗ്രാം കോർഡിനേറ്റർമാരായ സാബി കോലേത് എന്നിവർ പരിചയപ്പെടുത്തി. നേതാക്കൾ സ്പോണ്സർമാർക്ക് ഫലകങ്ങൾ നൽകി ആദരിച്ചു.
കലാസന്ധ്യയിലെ സവിശേഷ ഇനമായി കലാഭവൻ ജയൻ നയിച്ച കോമഡിഷോ, ചാക്യാർകൂത്തു,നാടൻ പാട്ടുകൾ എന്നിവ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. ചാരിറ്റി ഫോറം ചെയർമാൻ തോമസ് വർഗീസ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി.
സംഗീതസായാഹ്നത്തിൽ ഗാനങ്ങൾ ആലപിച്ച പ്രശസ്ത ഗായകർക്കും ശ്രദ്ധേയമായ പരിപാടികൾ കാഴ്ചവെച്ച മറ്റെല്ലാ കലാകാരന്മാർക്കും കലാസന്ധ്യയുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഷിക്കാഗോ പ്രൊവിൻസിലെ എല്ലാ ഭാരവാഹികൾക്കും നന്ദി പറഞ്ഞുകൊണ്ട് പ്രൊവിൻസ് സെക്രെട്ടറി തോമസ് ഡിക്രൂസ് സമാപന പ്രസംഗം നടത്തി.
പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവർത്തകർക്കും, ലൈവ്സ്ട്രീം ചെയ്ത സ്റ്റെല്ലാർ കമ്മ്യൂണിക്കേഷൻസിനും നന്ദി പറഞ്ഞു. സമ്മേളനാനന്തരം മോനു വർഗീസിന്റെ നേതൃത്വത്തിൽ ഫോട്ടോ സെഷനും സംഘടിപ്പിച്ചു. കലാസന്ധ്യയിൽ ഷിക്കാഗോയിൽ നിന്നുള്ള പൗരപ്രമുഖരും നിരവധി സാമൂഹിക മതനേതാക്കളും പങ്കെടുത്തു.