ഡബ്ലിൻ: നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :'ലോക സമാധാനം / World Peace'.

സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : 'ആഗോള താപനം / Global Warming '

സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം),
നിബന്ധകൾ ചുവടെ:

വിഷയം : 'മുത്തശ്ശിക്കൊരു കത്ത് '

1.അയർലണ്ടിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ മുത്തശ്ശിക്കോ മുത്തശ്ശനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.

2.പരമാവധി സമയം 30 മിനിറ്റ്.

3.ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം
അതായത് -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം.

4.മൂല്യനിർണ്ണയത്തിൽ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.