ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29-ന് ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം 3 -മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ ഷോയിൽ വിവിധ ഇനം നൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2016' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ മുഖ്യാതിഥിയായ പാസ്‌കൽ ഡോണഹൂ (പൊതു ധനവിനിയോഗം, നവീകരണം വകുപ്പ് മന്ത്രി) സമ്മാനിക്കും.

ആഘോഷങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസ് ഡിന്നർ കൂപ്പൺന്റെ ആദ്യ വിൽപന അയർലണ്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ലിങ്ക്വിൻസ്റ്റാർ മാത്യുവും ബേബി പേരപ്പാടനും ചേർന്ന് നിർവഹിച്ചു. ക്രിസ്തുമസ് ഡിന്നറിനുള്ള കൂപ്പണുകൾ എത്രയും വേഗം ഡബ്ലു.എം.സി യുടെ ഭാരവാഹികളിൽ നിന്നും കരസ്ഥമാക്കാൻ അഭ്യർത്ഥിക്കുന്നു.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ്പുതുവത്സരാഘോ ഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡബ്ലു.എം.സി യുടെ പ്രസിഡന്റ് റ്റിജോ മാത്യു (0894386373)-വിന്റെ നേതൃത്വത്തിലാണ് ക്രിസ്തുമസ് പുതുവത്സരാഘോഷം ഒരുങ്ങുന്നത്.ഡബ്ല്യൂ.എം.സി വൈസ് പ്രസിഡന്റ് കിങ് കുമാർ വിജയരാജൻ (0872365378), സെക്രട്ടറി ബാബു ജോസഫ് (0876694305) എന്നിവരാണ് കൾച്ചറൽ പരിപാടികളുടെ കോഡിനേറ്റർ.