- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേരി മക്കോർമക്കിന് ഡബ്ല്യൂ.എം.സി അയർലൻഡ് അവാർഡ്; അവാർഡിന് അർഹയാക്കിയത് അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ
വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ 'Social Responsibility Award'-ന് ഈ വർഷം മേരി മക്കോർമക്ക് അർഹയായി. മേരി മക്കോർമക്കിന്റെ നേതൃത്വത്തിലുള്ള അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ അവാർഡിന് അവരെ അർഹയാക്കിയത്. 2005-ൽ കേരളം സന്ദർശിച്ചതിനു ശേഷമാണ് മേരി മക്കോർമക്കും കാതറീൻ ഡൺലേവിയും ചേർന്ന് അയർലണ്ടിൽ അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചത്. അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ കേരളത്തിൽ കേരളാ - അയർലൻഡ് ഫൗണ്ടേഷനെന്ന പേരിലാണ് വീടുകളും, സ്‌കൂളും, അനാഥാലയവും ഒക്കെ നിർമ്മിച്ചു കേരളത്തിൽ പ്രവർത്തനങ്ങൾ നടത്തിയത്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 2006-ൽ ആരംഭിച്ച കുട്ടികളുടെ അനാഥമന്ദിരമാണ് അസ്സീസി ചാരിറ്റിയുടെ ആദ്യ സംരംഭം. ചോറ്റാനിക്കര, കാരി , എരമല്ലൂർ,ചെല്ലാനം എന്നിവിടങ്ങളിലായി 2015 -ഓടെ 60 വീടുകളുടെ നിർമ്മാണവും 30 വീടുകളുടെ അറ്റകുറ്റ പണികളും തീർക്കാൻ മേരിയുടെ പ്രവത്തനങ്ങൾക്കായി. കാരിയിൽ തന്നെ ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും 2009 -ഓടെ ആരംഭിച്ചു. ക
വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ 'Social Responsibility Award'-ന് ഈ വർഷം മേരി മക്കോർമക്ക് അർഹയായി. മേരി മക്കോർമക്കിന്റെ നേതൃത്വത്തിലുള്ള അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ അവാർഡിന് അവരെ അർഹയാക്കിയത്.
2005-ൽ കേരളം സന്ദർശിച്ചതിനു ശേഷമാണ് മേരി മക്കോർമക്കും കാതറീൻ ഡൺലേവിയും ചേർന്ന് അയർലണ്ടിൽ അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചത്. അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ കേരളത്തിൽ കേരളാ - അയർലൻഡ് ഫൗണ്ടേഷനെന്ന പേരിലാണ് വീടുകളും, സ്‌കൂളും, അനാഥാലയവും ഒക്കെ നിർമ്മിച്ചു കേരളത്തിൽ പ്രവർത്തനങ്ങൾ നടത്തിയത്.
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 2006-ൽ ആരംഭിച്ച കുട്ടികളുടെ അനാഥമന്ദിരമാണ് അസ്സീസി ചാരിറ്റിയുടെ ആദ്യ സംരംഭം. ചോറ്റാനിക്കര, കാരി , എരമല്ലൂർ,ചെല്ലാനം എന്നിവിടങ്ങളിലായി 2015 -ഓടെ 60 വീടുകളുടെ നിർമ്മാണവും 30 വീടുകളുടെ അറ്റകുറ്റ പണികളും തീർക്കാൻ മേരിയുടെ പ്രവത്തനങ്ങൾക്കായി. കാരിയിൽ തന്നെ ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും 2009 -ഓടെ ആരംഭിച്ചു.
കൊച്ചിയിലെ റോട്ടറി ക്ലബുമായി ചേർന്ന് കുടിവെള്ളത്തിനുള്ള സംവിധാനവും യുവതികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള സംരംഭങ്ങളും ചാരിറ്റിയുടെ പേരിൽ നടത്തപ്പെട്ടു.
കേരളത്തിലെ വിദ്യാസമ്പന്നരായ അനവധി പേർക്ക്, പ്രത്യേകിച്ച് നഴ്‌സിങ് രംഗത്ത് , തൊഴിൽദാതാവായും മേരി മക്കോർമക്കിന്റെ സേവനം ഉപയോഗപ്പെട്ടിട്ടുണ്ട്.
ഡിസംബർ 29 -ന് നടക്കുന്ന ഡബ്‌ള്യ.എം.സി അയർലൻഡ് പ്രൊവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ മന്ത്രി പാട്രിക് ഡോണോഹൂ മേരി മക്കോർമക്കിന് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി അവാർഡ്‌സമ്മാനിക്കും. തദവസരത്തിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികളും മേരി മക്കോർമക്കിനെ ആദരിക്കും.
അയർലണ്ടിലെ എല്ലാ മലയാളികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.