- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്‌ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും നാളെ
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ (ഡിസംബർ 29-ന് ) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue). ഉച്ചയ്ക്ക് ശേഷം 3 -മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ വിവിധ ഇനം നൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ഡബ്‌ള്യ.എം.സി ഏർപ്പെടുത്തിയ 'Social responsibility Award'- ഈ വർഷം അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീമതി. മേരി മക്ക്‌കോർമ്മക്കിന് നൽകി ആദരിക്കും. ഡബ്ലു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2016' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും, ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അവാർഡ് ദാന ചടങ്ങിലും, സമ്മാനദാന ചടങ്ങിലും ഡബ്‌ള്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് , അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആഘോഷങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ (ഡിസംബർ 29-ന് ) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue).
ഉച്ചയ്ക്ക് ശേഷം 3 -മണിക്ക് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ വിവിധ ഇനം നൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.
ഡബ്‌ള്യ.എം.സി ഏർപ്പെടുത്തിയ 'Social responsibility Award'- ഈ വർഷം അസീസി ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീമതി. മേരി മക്ക്‌കോർമ്മക്കിന് നൽകി ആദരിക്കും. ഡബ്ലു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2016' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും, ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അവാർഡ് ദാന ചടങ്ങിലും, സമ്മാനദാന ചടങ്ങിലും ഡബ്‌ള്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് , അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ആഘോഷങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ്പുതു വത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.