- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യൂഎംസി അവാർഡ് മേരി മക്ക് കോർമക്ക് ഏറ്റുവാങ്ങി; ക്രിസ്മസ് ആഘോഷം വർണാഭമായി
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഈ വർഷത്തെ സോഷ്യൽ റെസ്‌പോൺസി ബിലിറ്റി അവാർഡ് (Social Responsibility Award) അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്ഥാപക മേരി മക്ക്‌കോർമക്കിന് സമ്മാനിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ അംബാസഡരുടെ പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ബെഞ്ചമിൻ ബസ്ര അവാർഡ് ശില്പവും, ഡബ്ല്യൂ.എം.സി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് അവാർഡ് സർട്ടിഫിക്കറ്റും മേരിക്ക് സമ്മാനിച്ചു. അവാർഡ് സ്വീകരിച്ച മേരി മക്ക്‌കോർമക്കിനെ അയർലണ്ടിലെ വിവിധ ഇന്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച്, ജോജി എബ്രഹാം, ഫാ: ജോർജ്ജ് തങ്കച്ചൻ ഡ്രോഹെഡാ, ജോർജ്ജ് പുറപ്പത്താനം, ബേബി പേരപ്പാടൻ,റെജി കൂട്ടുങ്കൽ , ലിങ്ക്വിൻസ്റ്റാർ മാത്യു, ബിനു അന്തിനാട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഡബ്‌ള്യു.എം.സി പ്രസിഡന്റ് ടിജോ മാത്യു സ്വാഗതം പറയുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു. ഡബ്‌ള്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറ
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഈ വർഷത്തെ സോഷ്യൽ റെസ്‌പോൺസി ബിലിറ്റി അവാർഡ് (Social Responsibility Award) അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്ഥാപക മേരി മക്ക്‌കോർമക്കിന് സമ്മാനിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ അംബാസഡരുടെ പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ബെഞ്ചമിൻ ബസ്ര അവാർഡ് ശില്പവും, ഡബ്ല്യൂ.എം.സി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് അവാർഡ് സർട്ടിഫിക്കറ്റും മേരിക്ക് സമ്മാനിച്ചു.
അവാർഡ് സ്വീകരിച്ച മേരി മക്ക്‌കോർമക്കിനെ അയർലണ്ടിലെ വിവിധ ഇന്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച്, ജോജി എബ്രഹാം, ഫാ: ജോർജ്ജ് തങ്കച്ചൻ ഡ്രോഹെഡാ, ജോർജ്ജ് പുറപ്പത്താനം, ബേബി പേരപ്പാടൻ,റെജി കൂട്ടുങ്കൽ , ലിങ്ക്വിൻസ്റ്റാർ മാത്യു, ബിനു അന്തിനാട് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഡബ്‌ള്യു.എം.സി പ്രസിഡന്റ് ടിജോ മാത്യു സ്വാഗതം പറയുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു.
ഡബ്‌ള്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. മധുരവും കേക്കുമായി സാന്തയുടെ വരവ് കുട്ടികളെ ഏറ്റവും ആകർഷിച്ചു. ബിനോ ജോസ് എഴുതി സംവിധാനം ചെയ്ത, ഡബ്‌ള്യു.എം.സി ടീം അണിയിച്ചൊരുക്കിയ സാമൂഹിക ലഘു നാടകം 'കാത്തിരുപ്പ്' ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഡബ്‌ള്യു.എം.സി നൃത്താഞ്ജലി കലോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും, കലാതിലക പട്ടം നേടിയ സപ്താ രാമൻ നമ്പൂതിരിക്കും, സ്വരാ രാമൻ നമ്പൂതിരിക്കുമുള്ള പ്രത്യേക ട്രോഫികളും ഡബ്ല്യൂ.എം.സി ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് ചടങ്ങിൽ സമ്മാനിച്ചു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.