വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസും സൽക്കാര ഇന്ററൽനാഷണലും ചേർന്ന് ആരോഗൃ സംരക്ഷണ പാചക ദിനം സംഘടിപ്പിച്ചു. മാറി കൊണ്ടിരിക്കുന്ന ഭക്ഷണരീതി കൊണ്ടുണ്ടാകുന്ന ആരോഗൃ പ്രശ്‌നങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും അറുതി വരുത്താൻ, സ്ത്രീകൾക്ക് വേണ്ടി ആരോഗൃത്തിനും ആയുസ്സിനും ബലമേകുന്ന ഒരു ദിവസത്തെ ഭക്ഷണക്രമം ശ്രീമതി. റ്റിറ്റി വിൽസൺ പാചകം ചെയ്യുകയും ഒപ്പം ബോധവൽകരിക്കുകയും ചെയ്തു.

നീന എമിൽ ഓരോ പാചക ഘടക വസ്തുക്കളിലും അടങ്ങിയിട്ടുള്ള ഗുണ മേന്മകളെ കുറിച്ച് വൃക്തമായ വിശദീകരണവും ബോധവൽകരിക്കരണവും നടത്തി..

മൃദുല ബാലചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗം വനിതാവിഭാഗം പ്രസിഡണ്ട് ജൂലിയറ്റ് തോമസ് അദ്ധൃക്ഷത വഹിച്ചു. ജയശ്രീ സോമനാഥ് നന്ദി പറഞ്ഞു. ലീബാരാജേഷ്, ഷൈലജദേവി ,ഷൈനിനിതൃൻ,സതിവിശ്വനാഥ് എന്നിവർ നിയന്ത്രിച്ചു .വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് സേവിമാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാതൃു,വൈസ് ചെയർമാൻ എഫ്.എം.ഫൈസൽ,വൈസ് പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ അസി. സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ പൻകെടുത്തു.