വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ്, പാഴ് വസ്തുക്കളിൽ നിന്നും വീടുകൾക്കും, ഓഫീസുകൾക്കും, അലങ്കാര വസ്തുവായി സൂക്ഷിച്ചു വെക്കാൻ യോജിച്ച രീതിയിലുള്ള മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാനുള്ള പരിശീലന ക്‌ളാസ്സുകൾ സംഘടിപ്പിച്ചു.

പരിശീലന ക്ലാസ്സിനു ബഹ്രൈനിലെ കരകൗശല നിർമ്മാണവിദഗ്ധ സമീറ നേതൃത്വം നൽകി.മാഹൂസ് ഗ്ലോബൽ ഇന്‌സ്ടിട്യൂട്ടിൽ രണ്ടു ദിവസമായി നടന്ന ക്ലാസ്സിൽ നിരവധി വനിതകളും, കുട്ടികളും പങ്കെടുത്തു.വനിതാ വിഭാഗം പ്രസിഡണ്ട് ജൂലിയറ്റ് തോമസ് , ചെയൽ പേഴ്‌സൺ മൃദുല ബാലചന്ദ്രൻ , സെക്രട്ടറി ഷൈലജാദേവി, റ്റിറ്റി വിത്സൺ, ഷീബ, അജി ജോഷ്വ എന്നിവർ നേതൃത്വം നൽകി.

വേൾഡ് മലയാളി ബഹ്‌റൈൻ കൗൺസിൽ പ്രസിഡണ്ട് സേവി മാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാത്യു , വൈസ് ചെയർമാൻ ഫൈസൽ എഫ് എം,വൈസ് പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ, അസിസ്റ്റന്റ് സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.