ഹൂസ്റ്റൻ : വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫോർഡിലുള്ള കേരള കിച്ചനിൽ ജൂലൈ 24ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ കുരുവിളയ്ക്ക് സ്വീകരണം നൽകി.

പ്രസിഡന്റ് എസ്.കെ.ചെറിയാന്റെ സ്വാഗത പ്രസംഗത്തിനുശേഷം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ കുരുവിള തന്റെ കഴിഞ്ഞ എട്ടു വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇപ്പോൾ 22 വർഷങ്ങളായി നിലവിലുള്ള സംഘടന എന്ന നിലയ്ക്ക് അതിനെ പുതിയ തലങ്ങളിലേക്ക് മാറ്റം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യം അദ്ദേഹം വിവരിച്ചു.

ലോകം മുഴുവൻ അംഗങ്ങളും പ്രോവിൻസുകളും ഉള്ള ഈ സംഘടനയെ ലയൺസ് ക്ലബ് പോലെ ഉയർത്തി കൊണ്ടുവരുവാൻ ഇപ്പോൾ നടന്നുകൊണ്ടി രിക്കുന്ന യൂണിഫിക്കേഷൻ കഴിഞ്ഞാൽ ഉടൻ സാധ്യമാകും എന്നദ്ദേഹം പറഞ്ഞു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു