- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് കുടുംബസംഗമം കളിയും കാര്യവും മെയ് ഒന്നിന്
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഈ വരുന്ന മെയ് മാസം ഒന്നാം തീയതി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകി 'കളിയും കാര്യവും' എന്ന പേരിൽ കുടുംബ സംഗമം നടത്തുന്നു. ഗുദേബിയ അനാറത്ത് ഹാളിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യം കുട്ടികളെ സബ് ജൂനിയർ (5 to 7) , ജൂനിയർ (8 to 10), സീ

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഈ വരുന്ന മെയ് മാസം ഒന്നാം തീയതി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകി 'കളിയും കാര്യവും' എന്ന പേരിൽ കുടുംബ സംഗമം നടത്തുന്നു.
ഗുദേബിയ അനാറത്ത് ഹാളിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യം കുട്ടികളെ സബ് ജൂനിയർ (5 to 7) , ജൂനിയർ (8 to 10), സീനിയർ (11 to 15) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു IQ Test, GK Test എന്നിവ നടത്തുകയും അതെ സമയം തന്നെ രക്ഷിതാക്കൾക്ക് 'Effective Parenting' എന്ന വിഷയത്തിൽ ഒരു ക്ലാസ്സും സംഘടിപ്പിക്കുന്നു.
IQ Test, GK Test മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാരാവുന്ന മൂന്നു വിഭാഗങ്ങളിലെയും കുട്ടികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കുന്നതാണ്. ഉച്ച ഭക്ഷണത്തിന് ശേഷം 1.30 മുതൽ 4.30 വരെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദകരമായ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും വേണ്ടി ബന്ധപ്പെടുക ഫൈസൽ എഫ് എം (36799019) , സതീഷ് പൂമനക്കൽ (33393501), സൈറ പ്രമോദ് (38861740)

