- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലുഎംസി ബഹ്‌റൈൻ പ്രോവിൻസ് ഉത്സവ് സമ്മാനദാനവും ഓണം പെരുന്നാൾ സ്‌നേഹസംഗമവും അവിസ്മരണീയമായി
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഓണം ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉത്സവ് 2015 എന്ന പേരിൽ സംഘടിപ്പിച്ച കവിതാപാരായണ, ഉത്സവ ഗാന മത്സരത്തിന്റെ സമ്മാന ദാനവും, ഓണം ബലി പെരുന്നാൾ സ്‌നേഹസംഗമവും നടത്തി. ജുഫൈർ മാർവിധ ടവറിൽ വച്ച് നടന്ന സ്‌നേഹസംഗമത്തിൽ ഡബ്ലു.എം.സി. അംഗങ്ങൾ സ്വയം പാചകം ചെയ്തു കൊണ്ട് വന്ന ഓണം പെരുന്നാൾ വിഭവങ്ങൾ ആയിരുന്

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഓണം ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉത്സവ് 2015 എന്ന പേരിൽ സംഘടിപ്പിച്ച കവിതാപാരായണ, ഉത്സവ ഗാന മത്സരത്തിന്റെ സമ്മാന ദാനവും, ഓണം ബലി പെരുന്നാൾ സ്‌നേഹസംഗമവും നടത്തി.
ജുഫൈർ മാർവിധ ടവറിൽ വച്ച് നടന്ന സ്‌നേഹസംഗമത്തിൽ ഡബ്ലു.എം.സി. അംഗങ്ങൾ സ്വയം പാചകം ചെയ്തു കൊണ്ട് വന്ന ഓണം പെരുന്നാൾ വിഭവങ്ങൾ ആയിരുന്നു സദ്യയിൽ വിളമ്പിയിരുന്നത്.
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ ഫൈസൽ എഫ് എം നിയന്ത്രിച്ച പരിപാടിയിൽ പ്രസിഡന്റ് സതീഷ് മുതലയിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്ററും ലേഡീസ് വിങ് പ്രസിഡന്റും ആയ മൃദുല ബാലചന്ദ്രൻ സ്വാഗതവും ചെയർമാൻ വി വി മോഹൻ ഉത്ഘാടന പ്രസംഗവും ,അസിസ്റ്റന്റ് സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദിയും പ്രകാശിപ്പിച്ചു., വൈസ് ചെയർമാൻ ശ്രീധർ തേറമ്പിൽ, വൈസ് പ്രസിഡന്റ് ജ്യോതിഷ് പണിക്കർ , ട്രെഷറർ ഉണ്ണികൃഷ്ണൻ, വസന്ത മോഹൻ, ലേഡീസ് വിങ് ഭാരവാഹികൾ ആയ ജയശ്രീ സോമനാഥ് , ഷൈനി നിത്യൻ, ടിറ്റി വിത്സൺ, സതി വിശ്വനാഥ്, ജയ ഉണ്ണികൃഷ്ണൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു.

