- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡബ്ല്യുഎംസി ക്രിസ്മസ്-ന്യൂഇയർ ആഘോഷിച്ചു
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസ്, നോർത്ത് ടെക്‌സസ്, ഡിഎഫ്ഡബ്ലൂ എന്നീ പ്രൊവിൻസുകളുടെ സംയുക്താഭിമുഖ്യത്തിൽ കരോൾട്ടണിലെ സെന്റ് മേരീസ് യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ചു. ആൻസി തലചെല്ലൂരിന്റെ ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ മുൻ കൊല്ലം ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ഹരീന്ദ്രനാഥൻ നായർ ഉദ്ഘാ
ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസ്, നോർത്ത് ടെക്‌സസ്, ഡിഎഫ്ഡബ്ലൂ എന്നീ പ്രൊവിൻസുകളുടെ സംയുക്താഭിമുഖ്യത്തിൽ കരോൾട്ടണിലെ സെന്റ് മേരീസ് യാക്കോബായ ചർച്ച് ഓഡിറ്റോറിയത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷിച്ചു.
ആൻസി തലചെല്ലൂരിന്റെ ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ മുൻ കൊല്ലം ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ഹരീന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംസി ലോകമെമ്പാടും ഗവൺമെന്റുകളുമായി സഹകരിച്ച് ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പുതുവർഷാശംസകൾ നേരുകയും ചെയ്തു.
ഫാ. വി. എം. തോമസ് കോർ എപ്പിസ്‌കോപ്പ ക്രിസ്മസ് -ന്യൂഇയർ ആശംസകൾ നേർന്നു. ഡബ്ലുഎംസി ഗ്ലോബൽ ലീഡർ ഗോപാലപിള്ള, ഫിലിപ്പ് തോമസ്, ഷാജി രാമപുരം എന്നിവർ സംസാരിച്ചു.
അമേരിക്ക റീജണൽ, പ്രൊവിൻസ് നേതാക്കളായ ഏലിയാസ് പത്രോസ്, ജോൺസൺ തലച്ചെല്ലൂർ, ഫ്രാൻസിസ് ജോർജ്, ഫിലിപ്പ് തോമസ്, വർഗീസ് മാത്യു, സിസിൽ ചെറിയാൻ, സുജൻ കാക്കനാട്, അലക്‌സ് അലക്‌സാണ്ടർ, ശാന്താപിള്ള, സാജു സെബാസ്റ്റ്യൻ, ദീപക് കൈതപ്പുഴ, രഞ്ജിത്ത് ലാൽ, സുജിത് തങ്കപ്പൻ, മഹേഷ് പിള്ള, തോമസുകുട്ടി, പ്രിയാ ചെറിയാൻ എന്നിവർ പങ്കെടുത്തു.
തുടർന്നു ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റിഥം ഓഫ് ഡാളസിലെ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി. തോമസുകുട്ടി ഇടുക്കള, ഷെജിൻ എ. ബാബു എന്നിവർ ഗാനങ്ങളാലപിച്ചു. ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
അലക്‌സ് അലക്‌സാണ്ടർ എംസി ആയി പ്രവർത്തിച്ചു. ദീപക് കൈതപ്പുഴ ആഘോഷ പരിപാടികൾ കോ-ഓർഡിനേറ്റ് ചെയ്തു.
റിപ്പോർട്ട്: ഷാജി രാമപുരം



