ഡബ്ലിൻ : ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പിന് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് അവാർഡും ഏർപ്പെടുത്തി.

250 യൂറോയുടെ ക്യാഷ് പ്രൈസാണ് രണ്ടു വിഭാഗങ്ങളിലായി വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. റണ്ണേഴ്സ് അപ്പിന് 100 യൂറോയുടെ ക്യാഷ് പ്രൈസും ലഭിക്കും.

വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15 , ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക. ലീഗ് , ലെഷർ വിഭാഗങ്ങളിൽ ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.

കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281)