- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യു.എം.സി ക്രിസ്മസ് പുതുവത്സരാഘോഷവും സമ്മാന വിതരണവും 27ന്
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 27 ഞായറാഴ്ച , ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School' ഹാളിൽ നടത്തപ്പെടുന്നു. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും. ‘നൃത്താഞ്ജലി & കലോത്സവം 2015′ ലെ മികച്ച ഇനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കു
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 27 ഞായറാഴ്ച , ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School' ഹാളിൽ നടത്തപ്പെടുന്നു. ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2015′ ന്റെ വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും. ‘നൃത്താഞ്ജലി & കലോത്സവം 2015′ ലെ മികച്ച ഇനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കും.
സാന്താ ക്ലോസിന്റെ സന്ദർശനം, ഫിന്ഗ്ലാസിലെ കൊച്ചു കൂട്ടുകാർ അവതരിപ്പിക്കുന്ന ക്രിസ്മസ് കാരോൾ ഗാനങ്ങൾ, കോളേജ് വിദ്യാർത്ഥികളുടെ ടീമിന്റെ ഫ്യൂഷൻ കലാ പ്രകടനം തുടങ്ങിയവയും ആഘോഷങ്ങളിൽ മുഖ്യ ആകർഷകങ്ങളാവും.
വിഭവ സമൃ ദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങൾ അവസാനിക്കും. ഡബ്ല്യു.എം.സി വൈസ് ചെയർമാൻ ബിനോ ജോസാണ് ക്രിസ്മസ് പുതുവത്സരാഘോഷ ത്തിന്റെ കോഡിനേറ്റർ. കൂടുതൽ വിവരങ്ങൾക്കും ഫുഡ് കൂപ്പണുകൾക്കും ബാബു ജോസഫ് ,സ്വോഡ്‌സ് (0876694305),കിങ് കുമാർ വിജയരാജൻ (0872365378), എൽദോ തോമസ് (0871717138) എന്നിവരുമായി എത്രയും വേഗം ബന്ധപ്പെടുക.