ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27, ഞായറാഴ്ച ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' ഹാളിൽ അരങ്ങേറി.

മിസ്.ജീനാ ജോർജ് അവതാരകയായ കലാപരിപാടികൾ വൈകിട്ട് 4.00 മണി മുതൽ അവതരിപ്പിക്കപ്പെട്ടു. സംഘ നൃത്തങ്ങൾ, കാരോൾ ഗാനങ്ങൾ, വാദ്യോപകരണ പ്രകടനങ്ങൾ , കോളേജ് വിദ്യാർത്ഥികളുടെ ഫ്യൂഷൻ നൃത്തം തുടങ്ങിയ വർണശബളമായ ഇനങ്ങൾ കാണികളെ ആകർഷിച്ചു.

ഇന്ത്യൻ അംബാസിഡറുടെ പ്രതിനിധി കൗൺസിലർ#പ്രേം കുമാർ രാഘവ് മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യു.എം.സി പ്രസിഡന്റ് കിങ് കുമാർ വിജയരാജൻ സ്വാഗതം ആശംസിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെയും നേരിടുന്ന വെല്ലുവിളികളെയും പറ്റി അധ്യക്ഷ പ്രസംഗം നടത്തിയ ചെയർമാൻ സൈലോ സാം സൂചിപ്പിച്ചു . ഡബ്ല്യു.എം.സി യുടെ പ്രവർത്തനങ്ങളിൽ തൃപ്തനായ കൗൺസിലർ  പി.കെ രാഘവ്, എംബസ്സിയുടെ എല്ലാ വിധ പിൻതുണയും അറിയിച്ചു. സെക്രട്ടറി എൽദോ പി.തോമസ് കൃതജ്ഞതയും അർപ്പിച്ചു.


ഡബ്ല്യു.എം.സി 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും മത്സരത്തിന്റെ വിധികർത്താക്കൾക്കുള്ള ഫലകവും കൗൺസിലർ സമ്മാനിച്ചു. 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ ജൂനിയർ വിഭാഗം കലാതിലക പട്ടം ഹന്നാ മറിയം ജോസും , സീനിയർ കലാതിലക പട്ടം സപ്താ രാമൻ നമ്പൂതിരിയും സ്വന്തമാക്കി.

വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിച്ചു.  ആഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ 'നൃത്താഞ്ജലി & കലോത്സവം 2015' വെബ്‌സൈറ്റ് ആൽബത്തിൽ ലഭ്യമാണ്.