ഡബ്ലിൻ. വേൾഡ് മലയാളീ കൗൺസിൽ സ്ഥാപക അംഗവും മാർഗ്ഗദർശിയും ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാനുമായിരുന്ന ഡോ. ശ്രീധർ കാവിലിന്റെ നിര്യാണത്തിൽ ഡബ്ല്യൂഎംസി അയർലൻഡ് പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി .

ആഗോള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്താനാരംഭിച്ച ഡബ്ല്യൂഎംസിയുടെ തുടക്കത്തിലെ പ്രധാന സംഘാടകൻ ആയിരുന്നു ഡോ. ശ്രീധർ കാവിൽ. പാർലമെന്റ് പാസ്സാക്കിയ 'പ്രവാസി സ്വത്ത് സംരക്ഷണ നിയമം' ഉൾപ്പെടെ നിയമ നിർമ്മാണങ്ങൾക്കായി പ്രചാരണപ്രവർത്തങ്ങൾ നടത്തുന്നതിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.


ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ആയിരുന്ന ഡോ. കാവിൽ നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു. നിയമം, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഉൾപ്പെടെ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും , ഡോക്ടറേറ്റും നേടുകയും  മുപ്പത്തഞ്ചിലധികം രാജ്യങ്ങൾ സന്ദർശിക്കുകയും നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഡോ. ശ്രീധർ.