കോർക്ക് : വേൾഡ് മലയാളീ കൗൺസിൽ കോർക്കിൽ വിഷു ഈസ്റ്റർആഘോഷങ്ങൾ ശനിയാഴ്ച ബിഷപ്ടൗൺ ജി എ എ ഹാളിൽവർണ്ണാഭമായി നടന്നു .മെയ്‌മോൾ സെൽവരാജ് ഒരുക്കിയ വിഷുക്കണി പ്രസിഡണ്ട്ഷാജുകുര്യാൻ ഭദ്രദീപം കൊളുത്തിയത്തോടുകൂടെ ശുഭാരംഭംമായി .

വൈസ് ചെയർമാൻ ജെയ്‌സൺ ജോസഫ് സ്വാഗതമരുളി. സിറോമലബാർകോർക്ക് ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ , ഫാ. പോൾ തെറ്റയിൽ എന്നിവർഈസ്റ്റർ, വിഷു ആശംസകൾ നേർന്നു. ഡോ. ലേഖ മേനോൻ ഒരുക്കിയവിവിധയിനം ഗെയിം കുടുംബസമേതം എല്ലാവരും ഒരുപോലെആസ്വദിച്ചു.

വരും തലമുറയിലെ കുട്ടികളുടെ ടാലെന്റ്‌റ് ഷോ വീറുംവാശിയേറിയതുമായിരുന്നു. ഷോണാ ബിജു, എസ്തർ സൈലേഷ്,അലോഷ്യ അനീഷ്, ശരൺ ഷാജു , സാറ ബിജു , ദിയ ഹാരി എന്നീകുട്ടികളുടെ ഡാൻസ് മനം കവരുന്നതായിരുന്നു . ബെസ്‌ററ് ഓഫ് ഫിയസ്റ്റ വിജയി ശ്രീലക്ഷ്മി സെൽവരാജ് ,മെയ്ഡ് ഫോർ ഈച്അദർ; ഒന്നാം സമ്മാനം സഹോദരികളായ ജാനെറ്റ് ഹാരി തോമസ് ദിയ ഹാരി തോമസ്, രണ്ടാം സമ്മാനം: സാൻഡ്ര രാജൻ മിലാൻ റോയ് എന്നിവർ നേടി. ശരൺ ഷാജു,മരിയ ബോബി, ടിയ ജോസഫ്എന്നീ തീർത്തും യുവ ഗായകർ ചേർന്നൊരുക്കിയ ഗാനമേള സദസ്സിനെഒന്നടങ്കം കയ്യിലെടുത്തു.

ചെയർമാൻപോളി ജോസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചതോടുകൂടെപരിപാടികൾക്ക് പര്യവസാനമായി .