ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ കോർക്ക് ഒരുക്കുന്ന ‘കേരള ഫീയെസ്റ്റ' കേരള പിറവിയും ശിശുദിനാഘോഷ പരിപാടികളും നവംബർ 14 ന് വിൽടൻ ജി .എ .എ ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും തികച്ചും വ്യത്യസ്ഥങ്ങളായ ഗെയിമുകളും വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഗാനമേളയും ഉണ്ടായിരിക്കും .
ജൂനിയർ, സീനിയർ സെർട്ട് ഉന്നത വിജയം വരിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിക്കും .

1. ആർട്ട് കോമ്പറ്റീഷൻ (വയസ് 4-6) കളറിങ് മാത്രം. ജൂനിയർ :വയസ് (7-12 ) തരുന്ന പടം വരച്ചു കളർ ചെയ്യുക. സീനിയർ : (വയസ് 13-16 ) തീം ബെയ്‌സിഡ് ചിത്രരചന .

2. ചെസ്സ് : 18 വയസ്സിനു താഴെ.

3.ഏക്‌സ്‌ടേമ്പൊർ: (സ്പീച്ച് കോമ്പറ്റീഷൻ) ജൂനിയർ & സീനിയർ. (തയ്യാറെടുക്കുവാൻ അഞ്ചു മിനിട്ട് മുൻപേ വിഷയം നൽകുന്നതാണ്.)

4. ക്വിസ്സ് : ഒരു ജൂനിയറും സീനിയറും അടങ്ങിയ ഒരു ടീം വീതം. നവംബർ പത്തിനു മുൻപേ ടീം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ക്വിസ്സ് സബ്‌ജെക്ട് നവംബർ പത്തിനു നൽകുന്നതാണ്.

5. ബെസ്റ്റ് ഓഫ് കേരള ഫീയെസ്റ്റ് : സൂപ്പർ സീനിയർ : (വയസ് 16-25) മൾട്ടി ടാലെന്റ് പേഴ്‌സൺ . വ്യത്യസ്തങ്ങളായ കഴിവുകൾ പ്രകടമാകാനുള്ള അവസരം.

മുകളിൽ കൊടുത്തിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ നവംബർ പത്തിനു മുമ്പേ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ഷാജു കുര്യൻ : 0873205335
ലേഖ മേനോൻ : 0863685070