ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസും ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്റൺ ക്ലബും ചേർന്ന് ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിൽ നടത്തിയ ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് കപ്പ്' ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റിൽ അയർലൻഡിലും യു.കെ യിലുമുള്ള വിവിധ ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളാണ് നടന്നത്.

ലീഗ് വിഭാഗത്തിൽ ബിൻസൺ തമ്പി - വിമൽ വർഗീസ് സഖ്യവും ,ലെഷർ വിഭാഗത്തിൽ ശ്രീനിവാസ് റെഡ്ഡി - റോജിൽ സക്കറിയ സഖ്യവും ഡബ്‌ള്യു.എം.സി ചലഞ്ചേഴ്സ് ട്രോഫിയും, 250 യൂറോയുടെ ക്യാഷ് പ്രൈസും നേടി ജേതാക്കളായി.

ലീഗ് വിഭാഗത്തിൽ അജിത് ജോസ് - ഫിലിപ്പ്‌സൺ ചെറിയാൻ സഖ്യവും, ലെഷർ വിഭാഗത്തിൽ നവീൻ പോൾ-ജോഷി പൗലോസ് സഖ്യവും റണ്ണേഴ്സ് അപ്പ് ട്രോഫിയും 100 യൂറോ ക്യാഷ് പ്രൈസും നേടി.

സമാപന സമ്മാനദാന ചടങ്ങിൽ ഡബ്‌ള്യു.എം.സി , ഡബ്ലിൻ ചലഞ്ചേഴ്സ് ക്ലബ് ഭാരവാഹികൾ ട്രോഫികളും സമ്മാന വിതരണവും നടത്തി, ബാബു ജോസഫ് നന്ദിയും രേഖപ്പെടുത്തി.