ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ പുസ്തക പ്രേമികൾക്കായി അയർലണ്ടിൽ ആദ്യമായി മലയാളം വായനശാല ആരംഭിക്കുന്നു. ഏപ്രിൽ മാസത്തോടെ പ്രവർത്തനം തുടങ്ങുന്ന വായനശാലയിലേക്ക് മലയാളം പുസ്തകങ്ങൾ വായനക്കാർക്കും നിർദ്ദേശിക്കാം.

ഒരു മലയാളം വായനശാലയിൽ അവശ്യം വേണ്ടതെന്ന് നിങ്ങൾക്ക് തോന്നുന്ന 25 - പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം. ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങൾ വായനശാലയിൽ കാലക്രമേണ ലഭ്യമാക്കും.ഈ വായനശാലയിലേക്ക് നിങ്ങൾക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം.

വായനശാലയുടെ പ്രവർത്തനരീതി ചുവടെ.

1. വായനശാലയുടെ സേവനം സൗജന്യമായിരിക്കും.

2. ഡബ്ലിനിലെ ബ്യുമോണ്ട് ആശുപത്രിക്കു സമീപമാവും വായനശാല തുടക്കത്തിൽ പ്രവർത്തിക്കുക.

3 . വായനശാലയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

4 . തുടക്കത്തിൽ ആഴ്ചയിൽ മുൻനിശ്ചയിച്ച രണ്ടു ദിവസം വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാം.

5 . ഒരു സമയം ഒരാൾക്ക് മൂന്ന് പുസ്തകങ്ങൾ വരെ എടുക്കാൻ സാധിക്കും.

6 . വായനക്കാരുടെ ആവശ്യപ്രകാരം പുതിയ പുസ്തകങ്ങൾ ലഭ്യമാക്കും.

7. പരമാവധി നാല് ആഴ്‌ച്ച വരെ ഒരാൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാം.

നിങ്ങളുടെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും , പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യവും library@wmcireland.com എന്ന വിലാസത്തിൽ അറിയിക്കുക.