ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ മലയാളം ഗ്രന്ഥശാലയുടെയും വെബ്‌സൈറ്റിന്റെയും ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. രാത്രി 8.30 - ന് ഡബ്ലിൻ എയർപോർട്ടിനു സമീപമുള്ള ക്രൗൺ പ്ലാസാ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

പ്രവാസജീവിതത്തിൽ പലപ്പോഴും നഷ്ട്ടപെട്ടു പോകുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാൻ ഡബ്‌ള്യു.എം.സി ഒരുക്കുന്നതാണ് ഈ ഗ്രന്ഥശാല.
മലയാളത്തിലെ മികച്ച പുസ്തകങ്ങൾ വായനക്കാരിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ ഗ്രന്ഥശാലയുടെ ഭാഗമായി തുടരും.

ഓൺലൈൻ വെബ്‌സൈറ്റിലൂടെ പുസ്തകങ്ങളുടെ പട്ടിക ലഭ്യമാക്കുകയും, വെബ്‌സൈറ്റിലൂടെ തന്നെ പുസ്തകങ്ങൾ മുൻകൂട്ടി റിസേർവ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.ഉത്ഘാടന ദിവസം തന്നെ താൽപ്പര്യമുള്ള വായനക്കാർക്ക് പുസ്തകങ്ങൾ ലഭ്യമാക്കും.

ഈ ചടങ്ങിലേക്ക് വായന ഇഷ്ട്ടപെടുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്‌ള്യു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

വിവരങ്ങൾക്ക്: library@wmcireland.com