ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ കലോത്സവം നാളെ രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. ഡബ്ലിൻ 9ലെ ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിൻസെന്റ് ഡി പോൾസ് ഗേൾസ് സ്‌കൂളിലാണ് മത്സരങ്ങളുടെ വേദി ഒരുക്കിയിരിക്കുന്നത്. സബ്ജൂനിയർ ,ജൂനിയർ വിഭാഗങ്ങളുടെ കളറിങ് മത്സരവും, സീനിയർ വിഭാഗത്തിന്റെ പെൻസിൽ ചിത്ര രചന മത്സരവുമാണ് ആദ്യം നടക്കുക. തുടർന്ന് താഴെ പറയുന്ന ക്രമത്തിൽ മത്സരങ്ങൾ നടക്കും.

പെൻസിൽ ചിത്ര രചന ജൂനിയർ (സ്‌റ്റേജ് രണ്ട്),
ലളിത ഗാനം സീനിയർ (സ്‌റ്റേജ് ഒന്ന് ),
ലളിത ഗാനം ജൂനിയർ
ദേശീയ ഗാനം ജൂനിയർ
ദേശീയ ഗാനം സീനിയർ
ആക്ഷൻ സോങ്ങ് സബ് ജൂനിയർ
കഥ പറച്ചിൽ സബ് ജൂനിയർ
കവിതാ പാരായണം ജൂനിയർ
കവിതാ പാരായണം സീനിയർ
മലയാളം പ്രസംഗം ജൂനിയർ
മലയാളം പ്രസംഗം സീനിയർ
ഇംഗ്ലീഷ് പ്രസംഗം ജൂനിയർ
ഇംഗ്ലീഷ് പ്രസംഗം സീനിയർ
മോണോ ആക്ട് ജൂനിയർ
മോണോ ആക്ട് സീനിയർ
പ്രച്ചന്ന വേഷം സബ് ജൂനിയർ
പ്രച്ചന്ന വേഷം ജൂനിയർ
പ്രച്ചന്ന വേഷം സീനിയർ

'കലോത്സവം & നൃത്താഞ്ജലി സീസൺ 5' ന്റെ കോർഡിനേറ്റർ ഡബ്ലു. എം. സി അയർലണ്ട് പ്രോവിൻസിന്റെ പ്രസിഡന്റ് കിങ് കുമാർ വിജയരാജനാണ് (0872365378).

വിവരങ്ങൾക്ക് :
സിൽവിയ അനിത്ത് (കൾച്ചറൽ സെക്രട്ടറി 0877739792),
ബിലിൻ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിൻ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)