- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റ് മലയാളികളുടെ ക്രിസ്തുമസ് ആഘോഷത്തിന് തിളക്കമേകി ശങ്കറെത്തി; സോഷ്യൽ റസ്പോൺസിബിലിറ്റി അവാർഡ് ജേതാവ് ഫാ ജോർജ് തങ്കച്ചന് ആദരമൊരുക്കി വേൾഡ് മലയാളീ കൗൺസിലിന്റെ ക്രിസ്തുമസ് ആഘോഷം
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയിൽ രണ്ടാമത് WMC Social Responsibiltiy Award മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ്ജ് തങ്കച്ചന് കൗൺസിലിന്റെ മെംബർമാരുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ സിനിമാ താരം ശങ്കർ നൽകി ആദരിച്ചു. ഡിസംബർ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി മലയാളികൾ 80 കളിലെ നായക/താര പരിവേഷത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കറിനെ നേരിൽ കാണുവാനും WMC ക്രിസ്തുമസ് ആഘോഷ രാവിൽ പങ്കെടുക്കുവാനുമായി എത്തിയിരുന്നു സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികളോടെ ആരംഭിച്ച ചടങ്ങിൽ ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഗഫൂർ ക ദോസ്ത് ഒരുക്കിയ ദൃശ്യ വിരുന്ന് ഏറെ ശ്രദ്ധേയമ
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയിൽ രണ്ടാമത് WMC Social Responsibiltiy Award മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ്ജ് തങ്കച്ചന് കൗൺസിലിന്റെ മെംബർമാരുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ സിനിമാ താരം ശങ്കർ നൽകി ആദരിച്ചു.
ഡിസംബർ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി മലയാളികൾ 80 കളിലെ നായക/താര പരിവേഷത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കറിനെ നേരിൽ കാണുവാനും WMC ക്രിസ്തുമസ് ആഘോഷ രാവിൽ പങ്കെടുക്കുവാനുമായി എത്തിയിരുന്നു
സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികളോടെ ആരംഭിച്ച ചടങ്ങിൽ ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഗഫൂർ ക ദോസ്ത് ഒരുക്കിയ ദൃശ്യ വിരുന്ന് ഏറെ ശ്രദ്ധേയമായിരുന്നു.
2009 ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൗണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണരേയും രോഗികളെയും , ഭവന രഹിതരെയും മുൻകാലങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ ഈ വർഷം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ 'സ്നേഹവീട്' പദ്ധതിയും പരിഗണിച്ചാണ് രക്ഷാധികാരി എന്ന നിലയിൽ ഫാ. ജോർജ് തങ്കച്ചനെ അവാർഡിനായി തിരഞ്ഞെടുത്തത് .
അയർലണ്ട് മലയാളികൾ സ്വരൂപിച്ച 1265 യൂറോ മെറിൻ ജോർജ്ജ് ഫൗണ്ടേഷന് റെജി പി.വി , സന്തോഷ് ചാക്കോ എന്നിവർ ചേർന്ന് നൽകി. അയർലണ്ടിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ WMC Social Responsibiltiy അവാർഡ് നേടിയ ജോർജ് അച്ചനെ ചടങ്ങിൽ ആദരിച്ചു .
സ്‌പൈസ് ബസാർ, ക്ലവർ മണി, വിശ്വ്വാസ് ഫുഡ്‌സ്, കോൺഫിഡന്റ് ട്രാവൽസ്, പീറ്റേഴ്‌സ് ഗാരേജ്, ഡബ്ലിൻ സിറ്റി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ പ്രവേശനത്തോടെ ആഘോഷരാവ് സംഘടിപ്പിച്ചത്.ചടങ്ങുകളിൽ സംബന്ധിച്ചു വൻ വിജയമാക്കിയ എല്ലാവര്ക്കും ഡബ്ല്യൂ.എം.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.